എറണാകുളത്ത് എഴുപത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, സ്വകാര്യഭാഗം കുത്തിക്കീറി, ശരീരമാസകലം മുറിവ്

0
283


എറണാകുളം കോലഞ്ചേരിയിൽ എഴുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. മാനഭംഗത്തിന് ശേഷം വയോധികയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് കീറുകയും ചെയ്തിട്ടുണ്ട്. വൻകുടലിനുൾപ്പടെ മാരകമായി പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പി

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് ഇന്നലെയാണ് സംഭവം. വൃദ്ധ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് കൃത്യം നടന്നതെന്നാണ് വിവരം.
ബലാത്സംഗ ശേഷം പ്രതികൾ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവൻ മുറിക്കുകയും സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരക ആയുധം ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.

അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here