കാസർകോട് നാലു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി, മറ്റൊരു സഹോദരൻ പിടിയിൽ

0
297

കാസർേകാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. പൈവളിഗ കന്യാലിലെ സഹോദരങ്ങളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരെയാണ് സഹോദരൻ ഉദയ് വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. മഴുവോ വെട്ടുകത്തിയോ ഉപയോഗിച്ചാണ് പ്രതി സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം വീടിനു ചുറ്റുവട്ടത്തുണ്ടായിരുന്ന പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥമുള്ളതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here