കേരളത്തിൽ ഇന്ന് 702 പേർക്ക് കൊവിഡ്, 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
335

കേരളത്തിൽ ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ഇതിൽ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് നിന്ന് വന്ന 75 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 91 പേർക്കും രോഗബാധയുണ്ട്. 43 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് കോവിഡ് പോസറ്റീവായത്. കോവിഡ് ബാധിച്ച് ഇന്ന് രണ്ട് പേർ മരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം – 161, മലപ്പുറം -86, ഇടുക്കി -70, കോഴിക്കോട് -68, കോട്ടയം -59, പാലക്കാട് -41, തൃശൂർ -40, കണ്ണൂർ -38, കാസർഗോഡ് -38, ആലപ്പുഴ -30, കൊല്ലം -22, പത്തനംതിട്ട -17, വയനാട് -17, എറണാകുളം -15 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here