കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ

0
433

കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്.

പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ ജോയിയുടെ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതും മൂന്നു ദിവസം കാത്തിരുന്നിട്ടും കോവിഡ് ഫലം വരാത്തതിൻറെ മാനസിക സമ്മർദ്ദവുമാകാം ഇയാളെ ആത്മഹത്യ ചെയ്യിപ്പിച്ചതാണെന്നാണ് സൂചന.

ജൂലൈ 27നാണ് ജോയിയെ കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ സ്രവം പരിശോധനക്ക് അയച്ചിരുന്നെങ്കിലും ഫലം വന്നിരുന്നില്ല.

പേ വാർഡിൽ ഒറ്റമുറിയിലാണ് ജോയ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്.

LEAVE A REPLY

Please enter your comment!
Please enter your name here