ഡോ.ഫിലിപ്പ് കീരിക്കാട്ട് ഹൂസ്റ്റണിൽ നിര്യാതനായി

0
281

ഹൂസ്റ്റൺ : വെൺമണി കീരിക്കാട്ട് പുലൂപ്പള്ളിൽ കുടുംബാംഗം ഡോ.ഫിലിപ്പ് കീരിക്കാട്ട് (90 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി.1979 ൽ ഷിക്കാഗോയിൽ കുടുംബമായി എത്തി ചേർന്ന പരേതൻ ഷിക്കാഗോ മാർത്തോമാ ഇടവകയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട്. 2018 മുതൽ ഹൂസ്റ്റണിൽ താമസം.

ഭാര്യ മാരാമൺ മുല്ലമംഗലത്ത് വെങ്ങാലിൽ കുടുംബാംഗം സൂസമ്മ ഫിലിപ്പ്.

മക്കൾ: മേരി പേജ് (ഷേമ – സേഫ്റ്റി ഹാർബർ, ഫ്ലോറിഡ), സൂസൻ മാത്യു (ഷീല – ബാംഗ്ലൂർ),പരേതനായ ഷിബു, ഐസക് ഫിലിപ്പ് (ഷാജി-ഹൂസ്റ്റൺ).

മരുമക്കൾ : എഡ്ഡി പേജ്(സേഫ്റ്റി ഹാർബർ, ഫ്ലോറിഡ) റോജർ മാത്യു (ബാംഗ്ലൂർ), ബിന്ദു ഫിലിപ്പ് (ഹൂസ്റ്റൺ).

കൊച്ചുമക്കൾ : ജാസ്മിൻ, മിറാൻഡ, ടൈലർ, ഈഥൻ, ബ്രിട്ടനി, നഥാനയേൽ, കെയ്തലിൻ, എല്ലാ, കിയാറ.

സംസ്കാര ശുശ്രൂഷകൾ: ജൂലൈ 11 നു ശനിയാഴ്ച രാവിലെ 10.30 മുതൽ 12 വരെ – ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ (12803, Sugar Ridge Blvd, Stafford, TX 77477).

https://prayermountmedia.com/live ൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും

ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കുന്നതുമാണ് (1310, N.Main Street, Pearland, TX 77581).

കൂടുതൽ വിവരങ്ങൾക്ക് ഷാജി – 773 791 7269

റിപ്പോർട്ട് : ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here