നാൽപ്പത്തേഴുകാരനായ പ്രവാസി മലയാളി ഒമാനിൽ മരിച്ചു

0
258

സലാല: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയിൽ മരിച്ചത്. സ്‌ട്രോക്കുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സന്തോഷ്.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായ അശ്വതിയാണ് ഭാര്യ. സലാല ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളായ അഷിൻ, അഷ്ലി എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here