പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി, യുവതി മരിച്ചു; ഒരാൾക്ക് സാരമായ പരുക്ക്

0
193

പി.പി ചെറിയാൻ

ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് യുവതി (24) മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

സിയാറ്റിൽ: ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് യുവതി (24) മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ജൂലൈ 4 ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. സമ്മർ ടെയ്ലർ (24) എന്ന യുവതി ഹാർബർ വ്യു മെഡിക്കൽ സെന്ററിൽ മരിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റൊരാൾ ഡയസ് ലവ് ഗുരുതരാവസ്ഥയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. മിനിയാപോലീസ് പൊലീസ് ആക്രമണത്തിൽ മരിച്ച ജോർജ് ഫ്‌ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ മൂന്നാഴ്ചയായി 1-5 ഒലിവു വെ ഓവർ പാസ്സിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയായിരുന്നു.

പ്രതിഷേധക്കാരെ ട്രാഫിക്കിൽ നിന്നും സംരക്ഷിക്കുന്നതിന് ബാരിയേഴ്‌സ് ഉയർത്തിയിരുന്നതായി പൊലീസ് പറയുന്നു. വെറ്റനറി ക്ലിനിക്കൽ സമ്മർ വെക്കേഷണിൽ ജോലി ചെയ്തുവരികയായിരുന്നു ടെയ്ലർ.വാഹനം ഓടിച്ചിരുന്ന 27 വയസ്സുള്ള സ്വയ്റ്റ് കെലിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയോ ലഹരയിലല്ല അപകടമെന്നും മനപൂർവ്വമാണോ അതോ അപകടമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.കെലിറ്റിനെതിരെ വാഹനം ഉപയോഗിച്ചു അപകടപ്പെടുത്തലിന് കേസ്സെടുത്തിട്ടുണ്ട്. അപകടത്തിൽ മരിച്ച ടെയ്ലറിനു വേണ്ടി ഗോ ഫണ്ട് മി രൂപീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here