പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു: ദേവൻ

0
197

മരണത്തിന്റെ വക്കിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയ ഡോക്ടറെപ്പറ്റി ദേവൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മരണം സുനിശ്ചിതമായ ഡിഫ്ത്തീരിയയിൽ നിന്ന് ദൈവമായെത്തിയ ഡോക്ടർ സണ്ണി രക്ഷപ്പെടുത്തിയതിനെ കുറിച്ചാണ് ദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ…

ഉണ്ടെന്നു ഞാൻ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടർ ആണ്.. Dr. Sunny..അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’. തൊണ്ടയിൽ പഴുപ്പുവന്നു, വളർന്നു, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി.

അന്നുമുതൽ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാൻവേണ്ടി മാത്രം ബെഡിൽ കിടത്തും. അപ്പോളും രണ്ടു കൈയുംകൊണ്ട് വാരിപ്പുണർന്നു കൂടെ കിടക്കും അമ്മ. ‘എന്റെ മോനെ ആർക്കും വിട്ടുകൊടുക്കില്ല ‘ എന്നാ മനസ്സുമായി… വേദനകൊണ്ടു പുളയുമ്‌ബോൾ അമ്മ ചോദിക്കും…’എന്താ മോനെ വേദന ഉണ്ടോ’ എന്ന്.. ‘ ഇല്ലമ്മേ ഒന്നുല്ല്യ ‘ ഞാൻ നുണ പറയും. പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നറിയാമെങ്കിലും Dr. സണ്ണി എന്നും വന്നു എന്നെ നോക്കും. എന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുക എന്നതാണ് ഉദ്ദേശം… ഒരു ഡോക്ടറുടെ മറ്റൊരു കടമ..

ഒരു ദിവസ്സം Dr. സണ്ണി വന്നു പറഞ്ഞു.. ‘ ഒരു പുതിയ ഇൻജെക്ഷൻ വന്നിട്ടുണ്ട്.. ഇതൊന്നു പരീക്ഷിക്കാം നമുക്ക് ‘… കുത്തിവെച്ചിട്ടു ‘എന്തെങ്കിലും reactions ഉണ്ടെങ്കിൽ ഉടനെ എന്നെ വിളിക്കണം ‘ എന്ന് പറഞ്ഞു പോയി.

പിറ്റേ ദിവസ്സം രാവിലെ ചുമച്ചു ചുമച്ചു ഞാൻ ഛർദിച്ചു. എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു. ഇതു കണ്ടു അലറിനിലവിളിച്ചു അമ്മ. ചെറു നാവിന്റെ ആകൃതിയിൽ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിക്കുന്നു.. ഡോക്ടറെ വിളിക്കാൻ അച്ഛൻ ഓടുന്നു. ഡോക്ടർ വന്നു നോക്കി സന്തോഷത്തോടെ ‘രക്ഷപെട്ടാഡോ ശ്രീനിവാസാ തന്റെ മോൻ. തൊണ്ടയിൽ കെട്ടിക്കിടന്ന പഴുപ്പ് പുറത്തുചാടിയിരിക്കുന്നു ‘… എത്രയും ദിവസ്സം എന്നെ ചുമന്ന അമ്മ, അമ്മയുടെ നിഴൽപോലെ ഒപ്പമുണ്ടായിരുന്ന എന്റെ അച്ഛൻ… അമ്മയും അച്ഛനും ദൈവമാണെങ്കിൽ Dr. സണ്ണി ഉം ദൈവമല്ലേ ? ഞാൻ കണ്ട മൂന്നാമത്തെ ദൈവമാണദ്ദേഹം, Dr. Sunny..ഞാൻ ജനിച്ചു വീഴുന്നതുതന്നെ ഒരു ആയുർവേദ വൈദ്യകുടുംബത്തിലാണ്. അച്ചാച്ചന്റെ അത്ഭുദകരമായ ചികിത്സ പാടവം എന്നും എന്റെ മനസ്സിൽ മായാതെ നില്കുന്നു. രോഗം മാറി തിരിച്ചുപോകുമ്‌ബോൾ ആൾകാർ പറയുന്നകേൾകാറുണ്ട് ‘ വൈദ്യരെ, ഇങ്ങള് ഞങ്ങടെ ദൈവാ ട്ടോ ‘..

എന്റെ മൂത്ത അളിയൻ Dr.E R Raveendranathan ( ചേച്ചിടെ ഭർത്താവ് ), എറണാകുളം ജനറൽ ആശുപത്രിയിൽ Casuality Medical Officer ആയിരുന്നു… ഞാൻ കോളേജ് പഠിക്കുന്ന കാലം.. machine ന്റെ പിന്തുണയില്ലാതെ രോഗത്തെ കണ്ടപുടിക്കുന്ന ഒരു സൂത്രം അളിയന്റെ തലച്ചോറിലുണ്ടെന്നു മനസ്സിലായ പലേ അനുഭവങ്ങളും ഉണ്ടെനിക്.. ദൈവം വാരിക്കോരി കൊടുത്തിട്ടുണ്ട് ആ അനുഗ്രഹം.. diagnosis power.. രോഗം മാറാതെ ഒരു രോഗിയും അളിയന്റെ അടുത്തുന്നു പോയതായി എനിക്കറിവില്ല. സുഖമില്ലാതെ ഫോൺ വിളിച്ചാൽ, ശബ്ദം കേട്ടു രോഗം നിശ്ചയിക്കുന്ന ഒരു മാന്ദ്രികനായിരുന്നു അളിയൻ.പക്ഷെ 42 മത്തെ വയസ്സിൽ അളിയൻ ഞങ്ങളെ വിട്ടുപോയി.. കാൻസർ ആയിരുന്നു. എത്ര വലിയ ഡോക്ടർ ആയാലും സ്വയം ചികില്‌സിക്കാനുള്ള ‘സൂത്രം ‘അവർക്കില്ലല്ലോ.. നമ്മുടെ ജീവിതത്തിൽ ഡോക്ടർമാരെപോലെ മറ്റൊരാളും ഇല്ലന്ന് പറയാനാണ് ഞാൻ എത്രയും അനുഭവങ്ങൾ നിരത്തിയത്. അവർ നമ്മുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ ഓക്കേ ആണ് . അതാണ് ആ ബന്ധം…

നിപ ചികില്‌സിക്കുന്നവരുടെ കുട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ Dr. ജയേഷ്‌കുമാർ ഉണ്ടായിരുന്നു… നിപ പടർന്നുപിടിച്ചു കോഴിക്കോട് വരെ എത്തിയ സമയം.. ഒരു വൈകുന്നേരം Dr. ജയേഷ് ന്റെ ഒരു ഫ്രന്റിക് കാൾ… വിറക്കുന്ന ശബ്ദത്തോടെ ഡോക്ടർ പറയുന്നു.. ‘ദേവേട്ടാ… നാളെ രാവിലെ 11 മണിക് മുൻപായി നിപാക് എതിരായ ആന്റി വൈറസ് മെഡിസിൻ കോഴിക്കോട് എത്തിയില്ലെങ്കിൽ നിപ കേരളം ഒട്ടാകെ പടരും.. 3rd സ്റ്റേജിലേക്ക് പോകും… ജപ്പാനിൽ ഈ മെഡിസിൻ കണ്ടെത്തിയിട്ടുണ്ട്… അത് നാളെ രാവിലെ എത്തണം’. വിറക്കുകയാണ് ആ ശബ്ദം.State Govt നിസ്സഹായരാണെന്നു എനിക്ക് മനസ്സിലായി, ജയേഷ് പറഞ്ഞില്ലെങ്കിലും..

ഒരു പ്രതീക്ഷയുമില്ലാതെ Central Govt മായി ബന്ധപെട്ടു. Prime Minister Modiji യുടെ നേരിട്ടുള്ള ഇടപെടലിൽ, Australiyayil (japanil stock ella) നിന്നും അന്ന് രാത്രി ഒരു വിമാനം മരുന്നുമായി പുറപ്പെട്ടു.. രാത്രി 9 മണിക് ന്യൂസിൽ ഈ വാർത്ത പുറത്തു വന്നു..

നിപയെ നിയന്ത്രിക്കാൻ കഴിഞ്ഞത് ഒരു ഡോക്ടറുടെ അവസരോചിതവും നിസ്സഹായതയോടെയും തത്സമയത് പുറത്തുവന്ന ആ ശബ്ദമാണ്.. ഒരു അമ്മയുടെ ഒരു അച്ഛന്റെ നിലവിളിക്കുന്ന ശബ്ദം..ഇരു ഡോക്ടർ നമ്മുടെ ആരൊക്കെയോ ആയി മാറുന്ന നിമിഷങ്ങളാണവ…’ഞാൻ തന്നെ ആണ് നീ, നീ തന്നെ ആണ് ഞാൻ ‘ എന്നാ തത്വമസിയിലെ പൊരുൾ..

Covid 19 il നിന്നും നമ്മളെ രക്ഷിക്കാൻ ജീവൻ വരെ കൊടുത്തു ഓടി ഓടി പണിയെടുക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരായ ഡോക്ടർസ് നെയും അവരെ സഹായിക്കുന്ന ഹെൽത്ത് സർവീസ് സ്റ്റാഫ്നെയും കേരളം നിലനിൽക്കുന്നിടത്തോളം മലയാളികൾ മറക്കില്ല.. ദൈവങ്ങളാണ് നിങ്ങൾ… കാണപ്പെട്ട ദൈവങ്ങൾ… നന്ദി.. നന്ദി… നന്ദി….

ഇവിടെ ജനിച്ചു ജീവിച്ചു ഈ ലോകം വിട്ടുപോയ ആയിരകണക്കിന് നല്ല ഡോക്ടർമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, ഇന്നത്തെ ഡോക്ടർമാർക് ആശംസ്സകൾ നേർന്നുകൊണ്ട്,

Happy Doctors Day

Jai Hind

ദേവൻ

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാൻ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും…

LEAVE A REPLY

Please enter your comment!
Please enter your name here