മലയാളി മക്കയിൽ ഷോക്കേറ്റ് മരിച്ചു

0
232

മക്ക: പ്രവാസി മലയാളി വിദേശത്ത് ഷോക്കേറ്റ് മരിച്ചു. പന്തീരാങ്കാവ് സ്വദേശി ഹാരിസ് നടുവീട്ടിലാണ് മക്കയിൽ ഷോക്കേറ്റ് മരിച്ചത്. ഫ്രിഡ്ജിന്റെ അകംഭാഗം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഹാരിസിന് ഷോക്കേൽക്കുന്നത് ആരും കാണാത്തതിനാൽ രക്ഷപ്പെടുത്താനായില്ല.

പിന്നീട് സുഹൃത്തുക്കളെത്തിയപ്പേഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. മക്കയിലെ ‘ഷറായ’യിൽ മിനി സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു ഹാരിസ്. മക്ക അൽനൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽതന്നെ ഖബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here