മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

0
161

അങ്കമാലി: മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിരണ്ടുകാരൻ മരിച്ചു. മൂക്കന്നൂർ താബോർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെ മകൻ സോണറ്റ് (32) ആണ് മരിച്ചത്. വീടിനടുത്തുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞദിവസം മീൻ പിടിക്കാൻ ശ്രമിക്കവെയാണ് സോണറ്റിന് ഷോക്കേറ്റത്.

വെള്ളത്തിൽ എർത്ത് ഇട്ട് മീൻപിടിക്കാനായിരുന്നു ശ്രമം. എന്നാൽ ഷോക്കേറ്റ സോണറ്റിനെ ഉടൻ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കുണ്ട്. ഇയാളും ആശുപത്രിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here