മോഷണക്കേസിൽ അറസറ്റ് ചെയ്ത പ്രതിക്ക് കോവിഡ്, പൊലീസുകാർ നിരീക്ഷണത്തിൽ പോകേണ്ടിവരും

0
715

തിരുവനന്തപുരം: മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ്. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പനപ്പാംകുന്ന് സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 17 ന് അറസ്റ്റ് ചെയ്ത ശേഷം പ്രതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.

അന്ന് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തതും ഇപ്പോഴും ജോലി ചെയ്യുന്നതുമായ എല്ലാ പൊലീസുകാരെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 17-ാം തീയതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ ക്വാറന്റീനിലാക്കാനും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here