വസ്ത്രമഴിച്ച്‌ മക്കൾക്ക് ശരീരം വരയ്ക്കാൻ നൽകി രഹ്ന ഫാത്തിമ

0
220

വസ്ത്രമഴിച്ച്‌ മക്കൾക്ക് ശരീരം വരയ്ക്കാൻ നൽകുന്നതിന്റെ ദൃശ്യങ്ങളുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ത്രീ ശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്ന് വീഡിയോയ്ക്ക് താഴെ പങ്കുവെച്ച കുറിപ്പിൽ യുവതി പറയുന്നു.

നല്കി വീഡിയോയുമായി മലയാളി യുവതി..! രഹ്ന ഫാത്തിമ എന്ന യുവതിയാണ് ഈ വീഡിയോയുമായി യൂടൂബിൽ എത്തിയിരിക്കുന്നത്. അതിന്റെ താഴെ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ.. സെ ക്ഷ്വ ലി ഫ്രസ് ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീ ശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ . (കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂൾ ആക്കാൻ മക്കൾ ശരീരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നതാണ് ഈ വീഡിയോയിൽ. സ്ത്രീ ശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ന ഗ് നതയെ കുറിച്ചോ ലൈം ഗീ കതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീ കളുടെ നാവുകൾക്ക് സെൻ സർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ്.

സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീ മുഖങ്ങളും, വാക്കുകളും സമൂഹം കൽപ്പിച്ചു നൽകുന്ന പരിധികൾ ലംഘിച്ച് ആണ ധികാരത്തിന്റെ ബലപ്രയോഗങ്ങൾക്ക് നേർക്കെറിയുന്ന ഓരോ കല്ലിനേയും അവർ അങ്ങേയറ്റം ഭയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് ലൈം ഗീകത പറയുന്ന, നഗ്‌നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീ കളേയും വേ ശ്യ യെന്ന് മുദ്രകുത്താനും സമൂഹത്തിൽനിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത. പുരുഷ ശരീരത്തെ അപേക്ഷിച്ച് സ്ത്രീ ശരീരവും അവളുടെ ന ഗ് ന തയും കേവലം 55 കിലോ മാംസം നിറച്ച ലൈം ഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈം ഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്. ലെഗ്ഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ദാ രണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അർ ദ്ധ നഗ് ന നായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറ ക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത്. നിലവിൽ സമൂഹത്തിൽ നല്കപ്പെടുന്ന തെറ്റായ ലൈം ഗീ ക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണിൽ തന്നെയാണ് അശ്ലീലവും. നഗ്‌നതയും ലൈംഗീകതയും അല്ലെങ്കിൽ ചുംബനം പോലും പോ ൺ സൈ റ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ആധുനീക കാലഘട്ടത്തിൽ ഡിജിറ്റൽ മിഴിവേകുന്ന സ്ത്രീ നഗ് നചിത്രങ്ങൾ കാഴ്ചക്കാരന് നൽകുന്നത് അമിതപ്രതീക്ഷയുടെ വിസ്‌ഫോടനങ്ങൾ മാത്രമാണ്. പോൺ മാഗസിനുകളും സൈറ്റുകളും സ്ത്രീ ശരീരത്തെകുറിച്ചും സ്ത്രീയുടെ ലൈംഗീകതയെകുറിച്ചും കളവു പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മുടെ മക്കൾ ആദ്യം കാണുന്ന ന ഗ് നതയും ആദ്യമായി കണ്ടറിയുന്ന ലൈം ഗീ കതയും ഇതേ കളവുതന്നെയാകും. യഥാർഥത്തിൽ സാധ്യമാകാത്തവിധം എല്ലാം തികഞ്ഞ വെണ്ണകല്ലിൽ കൊത്തിയ പോലെയുള്ള സ്ത്രീ ശരീരങ്ങളാകും അവരുടെ മനസിലും പ്രതീക്ഷകളിലും.

തൂങ്ങിയ മുലകളും ഇറങ്ങിയ വയറും തടിച്ച തുടകളുമൊന്നും ഭാവിയിൽ അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല. അമിത പ്രതീക്ഷകളോടെ തന്നെ സമീപിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് എത്രത്തോളം ഉൾകൊള്ളുവാൻ കഴിയും? നാളെ അവരുടെ പങ്കാളികൾ ശരീരം കൂടുതൽ വടി വൊത്തതും സെ ക് സിയും ആകാത്തതിൽ വിഷമിക്കുമ്പോൾ വേണ്ട അതിങ്ങനെതന്നെ യിരുന്നാൽ മതി, ഈ സാധാരണതയാണ് അതിന്റെ സൗന്ദര്യം എന്ന് പറയാൻ കഴിയണമെങ്കിൽ അവർ യഥാർഥ സ്ത്രീ ശരീരങ്ങൾ കണ്ടുതന്നെ വളരേണ്ടിയിരിക്കുന്നു. അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഈ വിത്തുകൾ പാകേണ്ടതുണ്ട്. സ്വന്തം അമ്മയുടെ ന ഗ് നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീ ശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈം ഗീ കതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകൾ വീടുകളിൽ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്.

നിലവിലെ കുടുംബ സാഹചര്യങ്ങൾക്കുള്ളിൽ ലൈം ഗീ കതയുമായോ ന ഗ് നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല. വിദ്യാലയങ്ങളിൽ ചെന്നാലോ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലികെട്ടുകൾ തീർക്കുന്നു. അവിടെ നിന്നു തന്നെയാണ് സ്ത്രീ ശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്.നേർവഴിക്ക് പ്രണയവും ലൈം ഗീകതയും അനുഭവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനൽ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. ന ഗ് നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ ന ഗ് നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോനിമിഷവും സ്ത്രീ ശരീരങ്ങൾ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്.പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതൽ മൃഗങ്ങൾ വരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ സ്ത്രീ ശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം. സെ ക്ഷ്വലി ഫസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീ ശരീരം എന്താണെന്നും ലൈം ഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്‌നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു. സംസ്‌കാരപരമായി: ഓരോ ദേശത്തിനും അതിൻറെതായ സംസ്‌കാരമുണ്ട്, വേഷവിധാനങ്ങൾ ഉണ്ട്. ഉദാഹരണമായി പറഞ്ഞാൽ ഹിജാബ് ധരിക്കണമെന്ന് നിയമപരമായി അനുശാസിക്കുന്ന ഒരു രാജ്യത്ത്, സ്വന്തം മുഖം കാണിക്കുന്നത് പോലും ഒരുപക്ഷേ നഗ്നത ആയിരിക്കും. നമ്മുടെ നാട്ടിൽ സ്ലീവ്‌ലെസ് വസ്ത്രം ധരിക്കുന്നവരെ പോലും നഗ്നത കാട്ടുന്നവർ എന്ന് കരുതുന്നവർ ഉണ്ട്. ന ഗ്ന തയും_കാലവും ആദിമമനുഷ്യർ പൂർണ്ണ ന ഗ്ന നായിരുന്നു. അന്ന് അവർക്ക് ഒരു ഭാഷ ഉണ്ടായിരുന്നെങ്കിൽ, അതിൽ എന്താണ് ന ഗ്ന ത എന്നത് ഒരു വാക്ക് ആയി എങ്കിലും പരിണമിച്ചിട്ടുണ്ട് എന്ന് പറയുവാൻ ഒരിക്കലും സാധിക്കുകയില്ല. എന്ന് മുതൽ ആണോ മനുഷ്യൻ തൻറെ ശരീരം ഒരു വസ്തു ഉപയോഗിച്ച് മറച്ചു തുടങ്ങിയത് അന്നുമുതലാണ് ആണ് മറയുള്ളതും മറ ഇല്ലാത്തതും എന്നീ രണ്ട് അവസ്ഥകൾ ഉണ്ടായതു എന്ന് വേണം പറയുവാൻ. കാലം മാറും തോറും, മനുഷ്യൻറെ നഗ്ന സങ്കല്പങ്ങളും, അവൻ നഗ്നത മറയ്ക്കുന്നതിന്റെ ഉദ്ദേശവും മാറിക്കൊണ്ടിരിക്കും. ആദിമ മനുഷ്യർ തണുപ്പ് നിന്ന് രക്ഷപ്പെടാൻ വസ്ത്രവും, തുകലും ധരിച്ചെങ്കിൽ, ആധുനിക മനുഷ്യർ ഭാവിയിൽ വസ്ത്രം സൗന്ദര്യത്തിന് മാത്രം ഊന്നൽ നൽകുന്ന ഒരു വസ്തു ആയി കാണുവാൻ സാധ്യതയുണ്ട്. ചിലപ്പോൾ വസ്ത്രങ്ങൾ തന്നെ ഭാവിയിൽ കാണുമോ എന്നും പറയുവാൻ സാധിക്കുകയില്ല. ഈ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് കാലാനുസൃതമായി ന ഗ്ന തയുടെ അർത്ഥവും മാറുമായിരിക്കും. വ്യക്തിപരമായി ഒരു വ്യക്തി ന ഗ്ന തയെ ജീവിതത്തിൽ എങ്ങനെ കാണുന്നതു എന്നത് അയാളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കും. ന ഗ്ന ത ചിലർക്ക് കാ മം, ചിലർക്ക് അവരുടെ ജോലി, മറ്റുചിലർക്ക് കല,ചിലർക്ക് അ ശ്ലീ ലം, വേറൊരു വിഭാഗത്തിന് വെറും സാധാരണമായ ഒരു അവസ്ഥ എന്നിങ്ങനെ ആവാം. ഇത് വ്യക്തിപരമായ രുചിയാണ് ആണ്. അത് നിങ്ങളുടെ കണ്ണിനെയും തലച്ചോറിനെയും സാഹചര്യങ്ങളും അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here