സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19, 902 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
114

സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 242 പേർക്കും, എറണാകുളം ജില്ലയിൽ 135 പേർക്കും, മലപ്പുറം ജില്ലയിൽ 131 പേർക്കും, ആലപ്പുഴ ജില്ലയിൽ 126 പേർക്കും, കോഴിക്കോട് ജില്ലയിൽ 97 പേർക്കും, കാസർഗോഡ് ജില്ലയിൽ 91 പേർക്കും, തൃശൂർ ജില്ലയിൽ 72 പേർക്കും, പാലക്കാട് ജില്ലയിൽ 50 പേർക്കും, കണ്ണൂർ ജില്ലയിൽ 37 പേർക്കും, പത്തനംതിട്ട ജില്ലയിൽ 32 പേർക്കും, കൊല്ലം ജില്ലയിൽ 30 പേർക്കും, കോട്ടയം ജില്ലയിൽ 23 പേർക്കും, വയനാട് ജില്ലയിൽ 17 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53), കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 87 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 71 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേർക്കും, എറണാകുളം ജില്ലയിലെ 122 പേർക്കും, മലപ്പുറം ജില്ലയിലെ 118 പേർക്കും, കാസർഗോഡ് ജില്ലയിലെ 85 പേർക്കും, കോഴിക്കോട് ജില്ലയിലെ 78 പേർക്കും, ആലപ്പുഴ ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 55 പേർക്കും, കണ്ണൂർ ജില്ലയിലെ 29 പേർക്കും, കൊല്ലം ജില്ലയിലെ 25 പേർക്കും, പാലക്കാട് ജില്ലയിലെ 23 പേർക്കും, കോട്ടയം ജില്ലയിലെ 22 പേർക്കും, പത്തനംതിട്ട ജില്ലയിലെ 17 പേർക്കും, വയനാട് ജില്ലയിലെ 16 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസർഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാർക്കും, തൃശൂർ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here