ജയ്പുർ: ഒരു കുടുംബത്തിലെ പതിനൊന്ന് പേർ മരിച്ചനിലയിൽ.
രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിൽ കുടുംബത്തിന്റെ കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് പതിനൊന്ന് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്തതാണെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കുടുംബാംഗങ്ങളെ മരിച്ചനിലയിൽ കണ്ടത്.
പാക്കിസ്ഥാനിൽനിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയ കുടുംബം
ലോഡ്തയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തുജീവിക്കുകയായിരുന്നു. മരണകാരണത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും റൂറൽ പൊലീസ് സൂപ്രണ്ട് രാഹുൽ ബർഹാത് പറഞ്ഞു. മൃതദേഹങ്ങളിൽ മുറിവുകളോ പരിക്കേറ്റതിന്റെ പാടുകളോ ഇല്ല. അതിനാൽ രാത്രിയിൽ എന്തെങ്കിലും രാസവസ്തു കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാത്രി കുടുംബത്തോടൊപ്പമല്ലാതെ പുറത്ത് ഉറങ്ങിയ ഒരു കുടുംബാംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.