ഫ്ളോറിഡ: അമേരിക്കയിൽ മലയാളി നഴ്സിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിൽ. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയെയാണ് ഭർത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു കൊലപ്പെടുത്തിയത്. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു.
സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഫിലിപ്പ് മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Police have arrested Philip Mathew, 34, of Wixon, Michigan and charged him in the murder of his wife Merin Joy, 26.