15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 64കാരൻ അറസ്റ്റിൽ

0
68

ചെറുതോണി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64കാരൻ അറസ്റ്റിൽ. കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്പിൽ ജോർജിനെയാണ് കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്. 15 വയസുകാരിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

കഠിനമായ വയറുവേദന മൂലം പെൺകുട്ടി ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ആശുപത്രി അധികൃതർ തൊടുപുഴ വനിതാ ഹെൽപ്പ്ലൈനിൽ വിവരമറിയിച്ചു. കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ മാത്യു ജോർജിന്റെ നേതൃത്വത്തിൽ ജോർജിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ താൻ മൂന്നാം ക്ലാസ് മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. ജോർജിന് വിവാഹിതരായ രണ്ട് ആൺ മക്കളുണ്ട്. ഭാര്യ മുമ്പേ മരിച്ച് പോയതിനാൽ ഒറ്റയ്ക്കാണ് പ്രതി താമസിച്ചിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here