പൈശാചിക ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനുള്ള പ്രാര്‍ഥന

1
23658

മധ്യസ്ഥപ്രാർത്ഥന നടത്തുന്നവർ ഈ സംരക്ഷണ പ്രാർത്ഥന ചൊല്ലണം – ഷിബു കിഴക്കേകുറ്റ്

മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ നാം ആത്മാവില്‍ ശക്തിപ്പെടേണ്ടതുണ്ട്. കര്‍ത്താവിന്റെ സംരക്ഷണം നേടിയ ശേഷം മാത്രമേ മധ്യസ്ഥ പ്രാര്‍ഥന നടത്താവൂ. കാരണം നാം അന്തരീക്ഷത്തിലെ ദുരാത്മക്കള്‍ക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്. അത് മൂലം നിരവധി വിനാശങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. എല്ലാം പഴയപോലെയാകാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കണം.

അതുപോലെ നിങ്ങളുടെ സംരക്ഷണവും ദൈവം ഏറ്റെടുക്കണം. എനിക്ക് സംഭവിച്ചത് നിങ്ങള്‍ക്കുണ്ടാകരുത്. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ വേണ്ടി ദൈവം തിരഞ്ഞെടുത്ത മക്കളാണ്.
കര്‍ത്താവിന്റെ സംരക്ഷണം ലഭിക്കാനായി ആദ്യം ഇതെല്ലാം വായിക്കുക. അതിനുശേഷം വാക്യങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കുക. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ വചനങ്ങള്‍ വായിക്കുക.

സങ്കീർത്തനം 91 സംരക്ഷണം ലൂക്കാ, അദ്ധ്യായം 10, വാക്യം ,18/19, സംരക്ഷണം സഖറിയാ അദ്ധ്യായം 2 വാക്യം 5 , സംരക്ഷണം പഴയ നിയമം സഖറിയാ അദ്ധ്യായം 9 വാക്യം 8 / സംരക്ഷണം , ജോബ് അദ്ധ്യായം 1, വാക്യം 10 , സംരക്ഷണം വെളിപാട് 12 സംരക്ഷണം .

ഈ വചനങ്ങള്‍ ചൊല്ലുന്നതിനൊപ്പം വിശുദ്ധ മിഖായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കുക. വിശ്വാസ പ്രമാണം ഉരുവിടുക. ഈ ദൈവവചനത്താല്‍ എന്നെ കാത്തുകൊള്ളണമേ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. ഈശോയുടെ തിരുരക്തം കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും എന്നോടൊപ്പമുള്ള എല്ലാവരെയും സംരക്ഷിക്കണമേ.
ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പിലുള്ള എല്ലാവരെയും ഈശോയുടെ സംരക്ഷണത്തില്‍ കാത്തുകൊള്ളണമേ. പ്രത്യേകിച്ച് നിങ്ങള്‍ ഷിബു കിഴക്കേകുറ്റിനെയും കുടുംബത്തെയും കാത്തുകൊള്ളണമേ…

അദ്ധ്യായം 91 വായിക്കുക

  • 1 : അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും,   
  • 2 : കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.   
  • 3 : അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും.   
  • 4 : തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.   
  • 5 : രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.   
  • 6 : ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.   
  • 7 : നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.   
  • 8 : ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.   
  • 9 : നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.   
  • 10 : നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.   
  • 11 : നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.   
  • 12 : നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.   
  • 13 : സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.   
  • 14 : അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.   
  • 15 : അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.   
  • 16 : ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.

ജോബ് , അദ്ധ്യായം 1, വാക്യം 10


അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു.

സഖറിയാ അദ്ധ്യായം 2 വാക്യം 5

ഞാന്‍ അതിനു ചുറ്റും അഗ്‌നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

പഴയ നിയമം സഖറിയാ അദ്ധ്യായം 9 വാക്യം 8

ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്.

ലൂക്കാ, അദ്ധ്യായം 10, വാക്യം 17 /19

  • 17 : എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.   
  • 18 : അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.   
  • 19 : ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.   
  • 20 : എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.   

വെളിപാട് അദ്ധ്യായം 12

  • 1 : സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.   
  • 2 : അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.   
  • 3 : സ്വര്‍ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊ മ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍.   
  • 4 : അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.   
  • 5 : അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ . അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു.   
  • 6 : ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.   
  • 7 : അനന്തരം, സ്വര്‍ഗത്തില്‍ ഒരുയുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്‍മാരും എതിര്‍ത്തുയുദ്ധം ചെയ്തു.   
  • 8 : എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി.   
  • 9 : ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്‍മാരും.   
  • 10 : സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.   
  • 11 : അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി.   
  • 12 : അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്.   
  • 13 : താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ച് സര്‍പ്പം പുറപ്പെട്ടു.   
  • 14 : സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപെട്ടു തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീക്കു വന്‍കഴുകന്റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.   
  • 15 : സ്ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ വായില്‍നിന്നു നദി പോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു.   
  • 16 : എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്തുറന്ന് സര്‍പ്പം വായില്‍നിന്ന് ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.   
  • 17 : അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു.   
  • 18 : അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയു റപ്പിച്ചു.   
  • ചെകുത്താൻറെ ആക്രമണത്തിൽനിന്ന് രക്ഷപെടാൻ ഏറ്റവും നല്ലതാണ് പരിശുദ്ധഅമ്മയുടെ സ്തോത്രഗീതം
  • ലൂക്കാ 1 അദ്ധ്യായം 46 വാക്യം മുതൽ 56
  • 46 : മറിയം പറഞ്ഞു:   
  • 47 : എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.   
  • 48 : അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.   
  • 49 : ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,   
  • 50 : അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.   
  • 51 : അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;   
  • 52 : ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.   
  • 53 : വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;   
  • 54 : തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.   
  • 55 : നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.   
  • 56 : മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.   
  • ബൈബിൾ വായിക്കാൻ പുതിയതായിട്ട് തുടങ്ങുന്ന വർക്ക് ഇത് വളരെയേറെ പ്രയോജനം ചെയ്യും
  • ആദ്യം ഗ്രൂപ്പിൽ വന്നവർ Amen പറയുക അതിനുശേഷം ബൈബിൾ വായിക്കാൻ തുടങ്ങുക

Br Shibu Kizhakkekuttu

+1416 8397744 വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നിട്ട് എനിക്ക് മെസ്സേജ് ചെയ്യാവൂ പ്രാർത്ഥനാ സഹായം ആവശ്യമുള്ളവർ മാത്രം ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക ഒരു മിനിറ്റ് താഴെ മാത്രം. ഗ്രൂപ്പിൽ ഇല്ലെങ്കിൽ പ്രത്യേകം പറയണം എനിക്ക് നേരിട്ട് മെസ്സേജ് അയച്ചാൽ

https://www.facebook.com/groups/826352598242134

ഫെയ്‌സ്ബുക്കിൽ ഇതുവരെയും അംഗം ആകാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് അംഗമാകുക. അതുപോലെ നമ്മുടെ ലോഗോ ഷെയർ ചെയ്യുക ,നിങ്ങൾക്ക് വാട്‌സാപ്പിൽ ഈ ലോഗോ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിക്കാൻ കഴിയും

Shibu Kizhakkekuttu

മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ആർക്കുവേണമെങ്കിലും ഞങ്ങളെ സഹായിക്കാം ഇവിടെ ക്ലിക്ക് ചെയ്താൽ മതി

https://chat.whatsapp.com/GYZzPiUOkwP5TR2n4kbJUj

എഫേസോസ്, അദ്ധ്യായം 6, വാക്യം10/ 17

  • 10 : അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.   
  • 11 : സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.   
  • 12 : എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.   
  • 13 : അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.   
  • 14 : അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.   
  • 15 : സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.   
  • 16 : സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.   
  • 17 : രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.