അമ്മയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മകൻ തൂങ്ങി മരിച്ചു

0
38

വൈക്കം : അമ്മയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മകൻ തൂങ്ങി മരിച്ചു. ചെമ്പ് മത്തുങ്കൽ ആശാരിത്തറയിൽ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനിനെയാണ് മകൻ ബിജു (45) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. അമ്മയെ കട്ടിലിനോട് ചേർത്ത് ഷാളുകൊണ്ട് ബിജു കഴുത്തുഞെരിച്ച് കൊലപ്പെടുകയായിരുന്നു, എഴുപത് വയസായിരുന്നു കാർത്ത്യായനിക്ക്.

ഇന്നലെ ഉച്ചയ്ക്ക്ക്കാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലെത്തിയ മകൻ സിജുവാണ് അമ്മയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും സഹോദരനെ തൊട്ടടുത്ത മുറിയിൽ ആത്മഹത്യ ചെയ്ത നിലയിലും കണ്ടത്. സിജുവിന്റെ നിലവിളി കേട്ടാണ് കേട്ട് നാട്ടുകാർ ഓടിയെത്തിയത്.

കുറച്ചു മാസങ്ങളായി പണിക്കു പോകാത്ത ബിജു മദ്യത്തിനടിമയായിരുന്നു. പറമ്പിൽ നിന്ന മരം വെട്ടി വിറ്റ കാശ് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകില്ലെന്ന് പറഞ്ഞതാകും കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങൾ വൈക്കം താലൂക്കാശുപത്രി മോർച്ചറിയിൽ . പോലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. കാർത്ത്യായനി ഭർത്താവ് 5 വർഷം മുമ്പ് മരിച്ചു പോയതാണ്. മറ്റ്മക്കൾ ഗീത, ശാന്ത, അംബിക.

LEAVE A REPLY

Please enter your comment!
Please enter your name here