പൃഥിരാജിന്റെ പിറന്നാളാശംസയ്ക്ക് താഴെ വർഗീയ കമന്റ്, വ്യാപക പ്രതിഷേധം

0
108

കൊച്ചി: നടൻ പൃഥിരാജിന് പിറന്നാൾ ആംശസിച്ചുകൊണ്ട് ബാലതാരം മീനാക്ഷി പങ്കുവച്ച ചിത്രത്തിന് കമന്റായി വർഗീയ പരാമർശം. നീ എന്തിനാടാ ആ കൊച്ചിനെ പിടിച്ചു വച്ചേക്കുന്നെ നീ വല്ല മേത്തനേം ചേർത്തുപിടിക്ക് തീവ്രവാദിപ്പന്നീ എന്നായിരുന്നു പരാമർശം. ശ്യാമള എന്ന ഐഡിയിൽ നിന്നാണ് വർഗീയത വിളമ്പുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരോഗ്യവകുപ്പ് ജീവനക്കാരി എന്നാണ് ഇവരുടെ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഗീയ പരാമർശത്തിനെതിരെ പലരും പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഇവർ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇവർക്കെതിരെ കേസെടുക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

വാരിയംകുന്നൻ എന്ന സിനിമയിൽ പൃഥിരാജ് അഭിനയിക്കുന്നതിനെതിരെ സംഘപരിവാർ അനുകൂലികൾ സൈബർ ആക്രമണം വരെ നടത്തിയിരുന്നു. പൃഥ്വിരാജ് ഈ സിനിമയിൽ അഭിനയിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here