ജാഗ്രതൈ! നിങ്ങള്‍ പറ്റിക്കപ്പെടരുത്

0
396
Cross At Sunset With Sunlight And Orange Clouds

ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ ദൈവമക്കളെ. എന്റെ പേരില്‍ 24 ന്യൂസ് ലൈവ് എന്ന പ്രാര്‍ഥനാ കൂട്ടായ്മയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 24 ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാര്‍ഥനാ ഗ്രൂപ്പിലൂടെ ധാരാളം അനുഗ്രഹങ്ങളാണ് ദൈവത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ബൈബിള്‍ മനസ്സിരുത്തി വിശ്വാസത്തോടെ 13 ദിവസം 13 അധ്യായം വെച്ച് ബൈബിള്‍ വായിച്ചാല്‍ ദൈവം അനുഗ്രഹിക്കും. എന്റെ കഴിവുകൊണ്ടല്ല നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്. ഞാന്‍ ഒന്നുമറിയാത്ത സാധാരണക്കാരന്‍ മാത്രമാണ്.
അതായത് ദൈവം നമുക്ക് നല്‍കിയിട്ടുള്ള ദൈവവചനം വായിച്ചാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.

എന്റെ എല്ലാ പ്രാര്‍ത്ഥനകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും. ഞാനല്ലാതെ മറ്റൊരാള്‍ നിങ്ങള്‍ക്ക് മെസ്സേജ് അയക്കില്ല. എന്റെ ഈ നമ്പറില്‍ നിന്ന് അല്ലാതെ നിങ്ങള്‍ക്ക് ഒരു നമ്പറില്‍ നിന്നും മെസ്സേജ് വരില്ല.
ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ വേറെ ആര്‍ക്കും മെസ്സേജ് അയക്കരുത്. നിങ്ങള്‍ ദയവുചെയ്ത് എന്നെ വിളിക്കുകയും വേണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ് അയയ്ക്കുക. എന്റെ പേരിൽ ആര് നിങ്ങളോട് പണം ചോദിച്ചാലും അത് തട്ടിപ്പാണെന്ന് മനസിലാക്കുക. ഇത് പ്രാർഥനയ്ക്ക് വേണ്ടി മാത്രമുള്ള ഗ്രൂപ്പാണ്. ഇവിടെ ആരും ആരോടും പണം ചോദിക്കാനും പണം കൊടുക്കാനും പാടില്ല. അങ്ങനെ ആരെങ്കിലും ചോദിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ എന്നെ അറിയിക്കുക.

നിങ്ങള്‍ ഇന്ന് മുതല്‍ അത്ഭുത മാതാവിന്റെ ഉണ്ണിയുടെയും ചിത്രം നിങ്ങളുടെ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇടുക. ദൈവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് നമ്മുടെ ജീവിത ദൗത്യം.

ഷിബു ബ്രദര്‍