മോഷ്ടിച്ച തിരുവോസ്തിയിൽ നിന്ന് രക്തമൊഴുകി

0
452

1247 ൽ പോർച്ചുഗലിലെ സാന്താറാമിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം പിയൂസ് നാലാമൻ, വിശുദ്ധ പീയൂസ് അഞ്ചാമൻ, പീയൂസ് ആറാമൻ, ഗ്രിഗറി പതിനാലാമൻ എന്നീ മാർപാപ്പമാർ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തിയതാണ്.

ഭർത്താവിനോടുള്ള അസൂയയെ പ്രതി ഒരു മന്ത്രവാദിയെ സമീപിച്ച സാന്താറാമിലെ ഒരു യുവതിയോട് ദേവാലയത്തിൽ നിന്ന് തിരുവോസ്തി മോഷ്ടിച്ചു കൊണ്ടുവരാനായി മന്ത്രവാദിനി ആവശ്യപ്പെടുകയും അതിൻ പ്രകാരം യുവതി സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ പോയി തിരുവോസ്തി ഒരു ലിനൻ തുണിയിൽ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു. തുണി നനയുന്നതായി അനുഭവപ്പെട്ടതിനെത്തുടർന്ന് തുറന്നു നോക്കിയ അവൾ കണ്ടത് തിരുവോസ്തിയിൽ നിന്നും രക്തമൊഴുകുന്നതും മുറിയിലാകെ പ്രകാശം പരത്തുന്നതുതായിരുന്നു സംഭവം ദേവാലയ അധികാരികളെ അറിയിക്കുകയും വിശുദ്ധ സ്റ്റീഫൻ ദേവാലയത്തിൽ ആദരപൂർവ്വം രക്തത്തോട് കൂടിയ തിരുവോസ്തി മെഴുക് കൊണ്ടുണ്ടാക്കിയ പേടകത്തിൽ സ്ഥാപിക്കുകയും ചെയ്തു. ഈ മെഴുക് പേടകം കഷണങ്ങളായി ചിതറി പകരം ഒരു സ്ഫടികപ്പാത്രത്തിൽ പൊതിയപ്പെട്ട മറ്റൊരത്ഭുതവും ദേവാലയത്തിൽ നടന്നു. ഔദ്യോഗിക പഠനങ്ങൾക്ക് ശേഷം പ്രസ്തുത അത്ഭുതം സഭ അംഗീകരിച്ചു.