പിതാവ് ഭൂമിയെ വിറപ്പിക്കും: യേശുവിന്റെ സന്ദേശം

0
117

മരിയ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്
യാഥാർഥ്യം മാത്രം.

എൻറെ പ്രിയപ്പെട്ട കുഞ്ഞേ, ദൈവത്തിൻറെ ദാനമായ പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരുടെമേൽ ഇറങ്ങി വന്നതു പോലെതന്നെ ഈ കാലഘട്ടത്തിൽ എൻറെ പുത്രനെ സ്‌നേഹിക്കുന്നവരുടെ മേലും പരിശുദ്ധാത്മാവ് വർഷിക്കപ്പെടും. തൻറെ ഓരോ കുഞ്ഞിനെയും രക്ഷിക്കാനായി എൻറെ പിതാവ് പദ്ധതിയിട്ടിട്ടുള്ള അനേകം കാര്യങ്ങൾ അവിടുന്ന് നിറവേറ്റുക തന്നെ ചെയ്യും. അവയിൽ അത്ഭുതസംഭവങ്ങളും വിശേഷകൃപകൾ വർഷിക്കപ്പെടുന്നതും ഈ സന്ദേശങ്ങളിലൂടെ നിനക്ക് നൽകപ്പെടുന്ന വെളിപാടുകളും എല്ലാം ഉൾപ്പെടുന്നു. അവയുടെ ഉദ്ദേശം ഒരു ദൈവപൈതൽ പോലും തെറ്റായ വഴിയിലേക്ക് വ്യതിചലിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്. ഇപ്പോൾ പറഞ്ഞതുകൂടാതെ മറ്റു പല രീതിയിലും ദൈവം ഇടപെടും. അതിലൊന്ന് പാരിസ്ഥിതിക ദുരന്തങ്ങളുടെ രൂപത്തിലുള്ള ശിക്ഷകളായിരിക്കും. അവ സർവ്വസാധാരണമാകുമ്പോളാണ് പ്രളയം, ഭൂകമ്പം, സുനാമി, അഗ്‌നിപർവ്വത ഫോടനം, കൊടുങ്കാറ്റ് എന്നിവയെല്ലാം ഉണ്ടാകുന്നത്. മനുഷ്യൻ പ്രകൃതിയെ അവഗണിക്കുന്നതു കൊണ്ടാണ് എന്ന ന്യായം പറയാൻ കഴിയാതെ വരും. ദൈവമാണ് ലോകത്തെ സൃഷ്ടിച്ചത്. അതിനെ നിയന്ത്രിക്കുന്നതും അവിടുന്നു തന്നെയാണ്. എല്ലാ ശക്തിയും അവിടുത്തേക്കാണ്. ലോകത്തിൻറെ വിധി നിർണ്ണയിക്കുന്നതും ദൈവം തന്നെയായിരിക്കും. എൻറെ പിതാവ് ലോകത്തെ ആത്മീയമായും ഭൗതീകമായും ഇളക്കാൻ പോകുന്നു. സാത്താൻറെ കുടില പദ്ധതികളും പ്രവൃത്തികളും എല്ലാ രാജ്യങ്ങളിലും അടിക്കടി വർദ്ധിച്ചു വരുന്നതായി കാണുമ്പോൾ തന്നെ ഇത് സംഭവിക്കും. ദൈവത്തിനെതിരായി ചെയ്യുന്ന ഓരോ അശുദ്ധപ്രവൃത്തിക്കും അവിടുന്ന് പകരം വീട്ടും. അത് അസഹനീയമായ ഒരു ശിക്ഷയുടെ രൂപത്തിലായിരിക്കും അനുഭവപ്പെടുക. മനുഷ്യൻറെ പാപങ്ങളെ എൻറെ പിതാവ് കർശനമായിത്തന്നെ നേരിടും. മനുഷ്യർ ഒരിക്കലും ദൈവത്തിൻറെ ശക്തിയെ കുറച്ചു കാണരുത്. ദൈവത്തിൻറെ സ്‌നേഹം എപ്പോഴും എല്ലാവർക്കും ഉണ്ടായിരിക്കുമെന്നും കരുതേണ്ട. തൻറെ മക്കളോട് ദൈവത്തിന് അളവില്ലാത്ത സ്‌നേഹം ഉണ്ട് എന്നതിനാൽ അവിടുന്ന് ബലഹീനനാണെന്നും ധരിക്കരുത്. വ്യാജ ദൈവങ്ങളെ ആരാധിക്കുകയും തന്നോടു തന്നെയുള്ള അമിത പ്രതിപത്തിയാൽ ജ്വലിക്കുകയും ചെയ്യുന്ന മനുഷ്യർ ദൈവത്തെ ഒരരുകിലേക്ക് തള്ളിമാറ്റുമ്പോൾ മനുഷ്യവംശത്തിൻറെ മേൽ വന്നു പതിക്കാനിരിക്കുന്ന മഹാപീഢനങ്ങളിൽ നിന്ന് ദൈവത്തെ സ്‌നേഹിക്കുന്നവർ രക്ഷപ്പെടും. അവിടുത്തെ കാരുണ്യം അത്ര വലുതാണല്ലോ. മുൻകൂട്ടി പ്രവചിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ അതായത് എൻറെ പുത്രൻറെ രണ്ടാംവരവിന് ഒരുക്കമായി നിറവേറേണ്ട സംഭവങ്ങൾ ഇപ്പോൾ തുടങ്ങുകയായി. അതിനാൽ എപ്പോഴും പ്രാർത്ഥനയിലായിരിക്കുക. ഇനിയെല്ലാം പൊടുന്നനെയാ യിരിക്കും സംഭവിക്കുക. സാത്താൻറെ സൈന്യം അളന്നു മുറിച്ച് പദ്ധതിയിടുന്നതനുസരിച്ച് ഓരോ പടിയും മുന്നോട്ടു വച്ച് എൻറെ പുത്രൻറെ സഭകളുടെമേൽ പിടിമുറുക്കും. ആരും ശ്രദ്ധിക്കാത്ത രീതിയിൽ അത് വിദഗ്ദ്ധമായിട്ടായിരിക്കും ഇത് നടപ്പിൽ വരുത്തുന്നത്. ഏറെ താമസിയാതെ അവർ അനേകരെ വഴിതെറ്റിച്ച് തങ്ങളുടെ കീഴിലാക്കികഴിയുന്നതിനാൽ അവർക്ക് തങ്ങളുടെ യഥാർത്ഥ ഉദ്ദേശം പിന്നീട് മറച്ചു വയ്‌ക്കേണ്ടി വരികയില്ല. അവർ ആരെയും വകവെയ്ക്കുകയുമില്ല. എൻറെ പ്രിയപ്പെട്ട മക്കളെ, നിങ്ങൾ ഇപ്പോഴേ ഒരുങ്ങുക. ശാന്തമായിരിക്കുക. നിങ്ങളോട് പറഞ്ഞിട്ടുള്ളവ ചെയ്യുകയും പ്രാർത്ഥനയിലാ യിരിക്കുകയും ചെയ്യുക. നിങ്ങളെല്ലാവരും ഒരുമിച്ചു നിൽക്കണം. മറ്റുള്ളവരുടെ ആത്മാക്കൾക്ക് സത്യം പകർന്നു കൊടുക്കുക. ദൈവത്തിൽ വിശ്വസിക്കാത്തവരുടെയും എൻറെ പുത്രൻ യേശുവാ മിശിഹായുടെ സ്മരണയെ നിന്ദിക്കുന്നവരുടെയും മാനസാന്തരത്തിനു വേണ്ടി ശക്തമായി പ്രാർത്ഥിക്കുക.