ജോൺപോൾ രണ്ടാമൻ പാപ്പയ്ക്ക് സൗഖ്യം ലഭിച്ച പ്രാർഥന

0
455

വി. മര്‍ഗരീത്താ മേരി അലകോക്ക് രചിച്ച പ്രാര്‍ത്ഥന വഴി വിശുദ്ധ പാേ്രദ പിയോയ്ക്ക് സൗഖ്യം ലഭിച്ചിരുന്നു.
ഈ പ്രാര്‍ത്ഥന വഴി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്കും തന്റെ രോഗത്തില്‍ നിന്നും സൗഖ്യം ലഭിച്ചു.

ഓ എന്റെ ഈശോയെ, നി ഞങ്ങളോടു പറയുന്നു: ”ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടവിന്‍ നിങ്ങള്‍ക്ക് തുറന്നു കിട്ടും ‘ ഞാന്‍ യാചിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും ചെയ്യുന്ന ഈ പ്രത്യേക അനുഗ്രഹങ്ങള്‍ (നിയോഗങ്ങള്‍ പറയുക ) നീ ഞങ്ങള്‍ക്ക് നല്‍കേണമേ. ആമ്മേന്‍
സ്വര്‍ഗ്ഗസ്ഥനായ പിതാവേ …
നന്മ നിറഞ്ഞ മറിയമേ…
പിതാവിനും പുത്രനും …
ഈശോയുടെ തിരുഹൃദയമേ
ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു
ഓ എന്റെ ഈശോയെ , നി ഞങ്ങളോടു പറയുന്നു ‘ നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടെന്തെങ്കിലും ചോദിച്ചാല്‍ അവന്‍ നിങ്ങള്‍ക്കതു ചെയ്തു തരും”. നിന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്ന ഈ നന്മകള്‍ (നിയോഗങ്ങള്‍ പറയുക ) നീ ഞങ്ങള്‍ക്ക് വാങ്ങിത്തരേണമേ. ആമ്മേന്‍
സ്വര്‍ഗ്ഗസ്ഥനായ പിതാവേ …
നന്മ നിറഞ്ഞ മറിയമേ…
പിതാവിനും പുത്രനും …
ഈശോയുടെ തിരുഹൃദയമേ
ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു
ഓ എന്റെ ഈശോയെ , നി ഞങ്ങളോടു പറയുന്നു: ‘ സ്വര്‍ഗ്ഗവും ഭൂമിയും കടന്നു പോകും എന്നാല്‍ എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല” ഒരിക്കലും മാറ്റമില്ലാത്ത നിന്റെ വാക്കുകളില്‍ ശരണപ്പെട്ട് ഞാനിപ്പോള്‍ അപേഷിക്കുന്ന ഈ അനുഗ്രഹങ്ങള്‍ (നിയോഗങ്ങള്‍ പറയുക ) നീ ഞങ്ങള്‍ക്ക് വാങ്ങിത്തരേണമേ. ആമ്മേന്‍
സ്വര്‍ഗ്ഗസ്ഥനായ പിതാവേ …
നന്മ നിറഞ്ഞ മറിയമേ…
പിതാവിനും പുത്രനും …
ഈശോയുടെ തിരുഹൃദയമേ
ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു
പീഡിതരായ മക്കളോട് എന്നും കാരുണ്യവും ദയയും കാണിക്കുന്ന ഈശോയുടെ പരിശുദ്ധ ഹൃദയമേ, പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങള്‍ നിന്നോടപേക്ഷിച്ച ഈ അനുഗ്രഹങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയം വഴി നി ഞങ്ങള്‍ക്ക് തന്നരുളേണമേ. ആമ്മേന്‍

പരിശുദ്ധ രാജ്ഞി ….

ഈശോയുടെ വളര്‍ത്തു പിതാവായ വി. യൗസേപ്പേ
ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷികേണമേ