തിരുവചനം വായിക്കുന്നത് ദൈവവചനം അറിഞ്ഞ് അതനുസരിച്ച് ജീവിക്കാൻ വേണ്ടിയാകണം. അല്ലാതെ എനിക്ക് നേട്ടങ്ങളുണ്ടാകണം എന്ന സ്വാർഥ താത്പര്യത്തിന് വേണ്ടിയാകരുത്. ചിലരെല്ലാം കണ്ടീഷൻ വെച്ചുകൊണ്ടാണ് തിരുവചനം വായിക്കുന്നത്. അത് ശരിയല്ല. നമ്മൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുമ്പോൾ മറ്റെല്ലാം കൂട്ടിച്ചേർക്കപ്പെടുമെന്ന് മനസിലാക്കുക.
അവന്റെ മുൻപിൽ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കൺമുൻപിൽ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്. (ഹെബ്രായർ, അദ്ധ്യായം 4, വാക്യം 13)
ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ്; ഇരുതലവാളിനെക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രായർ, അദ്ധ്യായം 4, വാക്യം 12)
ഒലിവുതല്ലുന്നതുപോലെയും മുന്തിരിപ്പഴം പറിച്ചുതീർന്നിട്ടു കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയിൽ ജനതകളുടെ ഇടയിൽ സംഭവിക്കുക. (ഏശയ്യാ, അദ്ധ്യായം 24, വാക്യം 13)
കർത്താവ് ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീർക്കും. അവിടുന്ന് അതിന്റെ ഉപരിതലത്തെ ഞെരിച്ച് അതിലെ നിവാസികളെ ചിതറിക്കും. (ഏശയ്യാ, അദ്ധ്യായം 24, വാക്യം 1)
ജനത്തിനും പുരോഹിതനും അടിമയ്ക്കുംയജമാനനും, ദാസിക്കും സ്വാമിനിക്കും, വാങ്ങുന്നവനും വിൽക്കുന്നവനും, വായ്പ കൊടുക്കുന്നവനും വായ്പ വാങ്ങുന്നവനും, ഉത്തമർണനും അധമർണ നും ഒന്നുപോലെ സംഭവിക്കും. (ഏശയ്യാ, അദ്ധ്യായം 24, വാക്യം 2)
ഭൂമി തീർത്തും ശൂന്യമാകും; പൂർണമായി കൊള്ളയടിക്കപ്പെടും. കർത്താവിന്റേതാണ് ഈ വചനം. (ഏശയ്യാ, അദ്ധ്യായം 24, വാക്യം 3)
ഭൂമിയുടെ വില നാൾക്കുനാൾ കുറയുകയാണ് നമ്മൾ ഉണ്ടാക്കിയതിന് വില ഇല്ലാതാകും. എന്നാൽ സ്വർഗ്ഗത്തിലെത്താനുള്ള ആഗ്രഹത്തോടെ ജീവിച്ചാൽ. ഈശോയുടെ വലത് ഭാഗത്തു നിൽക്കാനാകും. അതിനുവേണ്ടി ബൈബിൾ വായിക്കുക. സഹനങ്ങളിൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുക. അല്ലാതെ നിങ്ങൾ ആവശ്യങ്ങൾ നിറവേറാൻ വേണ്ടി മാത്രം പ്രാർഥിച്ചാൽ നിങ്ങളുടെ ആത്മാവിന്റെ രക്ഷ ആര് തേടും. ഒരുവൻ ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടമായാൽ എന്ത് പ്രയോജനം.?