ഈശോയുടെ ഈ ചിത്രം നോക്കൂ. ഒരു മുന്നറിയിപ്പ് പോലെ അവൻ ആ തിരുമുറിവുകളുള്ള വിരലുകൾ പിടിച്ചിരിക്കുന്നത് ശ്രദ്ധിക്കൂ. ഈശോയുടെ രണ്ടാം വരവിനായുള്ള ലക്ഷണങ്ങളെങ്ങും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളും പരിശുദ്ധ അമ്മ നൽകിയ സന്ദേശങ്ങളുമെല്ലാം നിറവേറിക്കൊണ്ടിരിക്കുന്നു. ഈ തലമുറയിൽ തന്നെ ക്രിസ്തുവിന്റെ രണ്ടാം വരവുണ്ടാകും. ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ എനിക്ക് വെളിപ്പെടുത്തികിട്ടി.
പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിൽ ആശ്രയിക്കേണ്ട സമയമാണിത്. ഒരു കുഞ്ഞിന്റെ മനസിന്റെ വിശുദ്ധിയോടെ ദൈവത്തോട് പ്രാർത്ഥിക്കേണ്ട സമയമാണിത് .അപ്പൻ ക്ഷമിക്കാൻ തയ്യാറാണ് മക്കളെ. സഹനങ്ങൾ തന്നിരിക്കുന്നത് നാം അവനിൽ നിന്ന് അകലാതിരിക്കാനാണ്. സഹനങ്ങൾ ഞാൻ നിന്നെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ്.
പരിശുദ്ധദ്ധ അമ്മയും ഈശോയും പതിമൂന്നാം നമ്പറിൽ വചനം കൊടുക്കാൻ എന്നോട് പറയുന്നു. ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 പേരാണ് അതും ഈശോ വെളിപ്പെടുത്തി തരുന്നു. പരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13 പതിമൂന്നാം മണിക്കൂറിൽ ദൈവം വരുന്നതായുള്ള പരാമർശം വിശുദ്ധ ബൈബിളിലുണ്ട്. സമയത്തിലൂടെ എന്നെ ഇപ്പോഴും പതിമൂന്നാം നമ്പർ കാണിക്കുന്നു. ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ അനേകായിരം അത്ഭുതങ്ങൾ ദൈവം പ്രവർത്തിക്കുന്നു.
പരിശുദ്ധാത്മാവിൻറെ സാന്നിദ്ധ്യവും ജ്ഞാനവും കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു .അവരുടെ എല്ലാ് ആവശ്യങ്ങളിലും ദൈവകൃപ സമൃദ്ധമായി ഉണ്ടാകട്ടെ. ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി പകരണമെന്നും പ്രാർഥിക്കുന്നു.
ബൈബിൾ വായിക്കേണ്ട വിധം
13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം. ആമേൻ. ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിട്ടട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം..
പാപങ്ങളിൽ നിന്നകന്ന് പശ്ചാത്താപത്തോടെ ബൈബിൾ തുറക്കുക. മൂന്നു മിനിറ്റ് പ്രാർത്ഥിക്കുക. എല്ലാം അറിയുന്ന ദൈവത്തോട് ആവശ്യം പറയുക.. വലിയ അത്ഭുതം ദൈവം പ്രവർത്തിക്കും. പ്രാർഥന വിശ്വാസത്തോടെയാകണം. അവിശ്വാസവും സംശയവും പാടില്ല.
ബൈബിളിലെ വചനങ്ങൾ ഇന്ന് വളളി പുള്ളി തെറ്റാതെ ലോകത്ത് നടക്കുകയാണ്. ആരും നിങ്ങളെ വഴി തെറ്റിക്കാതെ ഇരിക്കട്ടെ. കർത്താവ് ഇന്നും ജീവിച്ചിരിപ്പുണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുമുണ്ട.
ബൈബിൾ വായിക്കാൻ തുടങ്ങിയാൽ തന്നെ ദൈവം നിങ്ങളോട് സംസാരിക്കാൻ തുടങ്ങും. കർത്താവായ ഞാൻ നിങ്ങടെ കൂടെ ഉള്ളപ്പോൾ നിങ്ങൾ എന്തിന് ഭയപ്പെടണം. എൻറെ അപ്പാ അറിഞ്ഞും അറിയാതെയും ധാരാളം പാപങ്ങൾ ചെയ്തുപോയി. എൻറെ അപ്പാ ക്ഷമിക്കണമേ. ഇങ്ങനെ ദൈവത്തിനു മുമ്പിൽ ചെയ്തുപോയ പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുക. ഉറപ്പായും അനുഗ്രഹം ലഭിക്കും.
ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി സംസാരിക്കുക. പിതാവായ ദൈവം നമ്മോടു കൂടെ ഉള്ളപ്പോൾ മക്കളായനമ്മൾ എന്തിനു ഭയപ്പെടണം.ഇനിയുള്ള കാലം ദൈവത്തിൽ ആശ്രയിച്ചില്ലെങ്കിൽ നമുക്ക് രക്ഷപ്പെടാൻ പറ്റില്ല. ഇനി നമ്മുടെ ജീവിതത്തിൽ മറിച്ച് എന്തെങ്കിലും സംഭവിച്ചാൽ തന്നെ ദൈവസന്നിധിയിൽ ആയിരിക്കും നമ്മൾ.
Br Shibu Kizhakkekuttu