മുപ്പത്തിരണ്ടുതവണ പരിശുദ്ധയമ്മ പ്രത്യക്ഷപ്പെട്ടു, പ്രത്യക്ഷീകരണം സുവർണ്ണഹൃദയവുമായി

0
163

ബ്യുറിംഗ് ബെൽജിയത്തിലെ ഒരു ചെറിയ പട്ടണമാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ഏറെ പ്രശസ്തമാണ് ഇവിടം. 1932 -33 കാലഘട്ടത്തിൽ ആണ് പരിശുദ്ധ അമ്മ കുട്ടികൾക്ക് പ്രത്യക്ഷയായത്. ഒൻപതു വയസിനും പതിനഞ്ചു വയസിനും മദ്ധ്യേ പ്രായമുള്ള അഞ്ച് ആൺ കുട്ടികൾക്കാണ് അമ്മ ദർശനം നൽകിയത്. ഫെർണാണ്ട് , ഗിൽബെർട്ട്, ആൽബർട്ട്, ആന്ട്രി, ഒൻപതു വയസുകാരൻ ഗിൽബർട്ട് എന്നിവരായിരുന്നു ആ അഞ്ചു കുട്ടികൾ.

1932 നവംബർ മാസം 29 നു വൈകുന്നേരം സ്‌കൂളിനു സമീപത്തു കൂടെ നടന്ന പോകുവായിരുന്ന കുട്ടികൾ സ്‌കൂളിനു സമീപം വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു. പരിശുദ്ധ അമ്മയെ പോലെ തോന്നിച്ച ആ രൂപം അവർ തുടർന്നുളള ആഴ്ച്ചകളിലും അതെ സ്ഥലത്ത് തന്നെ കണ്ടു. മുപ്പത്തി രണ്ടു തവണ കുട്ടികളുടെ മുന്നിൽ അമ്മ പ്രത്യക്ഷപ്പെട്ടു. ആ സ്‌കൂളിന്റെ തോട്ടത്തിൽ അമ്മ അവസനമായി ദർശനം നൽകിയത് 1933 ജനുവരി 3 നു ആണ്.

താൻ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ചാപ്പൽ നിർമിക്കാൻ അമ്മ ആവശ്യപ്പെട്ടെന്നും കുട്ടികൾ സ്‌കൂൾ അധികൃതരെ അറിയിച്ചു. ഈ ചാപ്പൽ ആളുകൾക്ക് വരാനും പ്രാർഥിക്കുവാനും വേണ്ടി ആണെന്നും അമ്മ കുട്ടികളോട് പറഞ്ഞു. അത് മാത്രമല്ല താൻ ”അമലോൽഭവ കന്യക ആകുന്നു എന്നും മാതാവ് കുട്ടികളോട് പറഞ്ഞു. അമ്മയുടെ അവസാന ദർശനം സുവർണ്ണ നിറമുള്ള ഹൃദയത്തിന്റെ ദൃശ്യത്തോടെ ആയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളിൽ ഒരാളായ ഫെർണാണ്ടിനോട് ”നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് മാതാവു ചോദിച്ചു.” അതെ എന്ന് ആ കുട്ടി ഉത്തരം പറഞ്ഞു. വീണ്ടും അതെ ചോദ്യം അവനോടു ചോദിച്ച മാതാവ് ആ കുട്ടിയോട് നിന്നെ എനിക്കായി സമർപ്പിക്കുക എന്ന് മാത്രം മറുപടി പറയുകയുണ്ടായി. അതിനു ശേഷം പരിശുദ്ധ അമ്മ അപ്രത്യക്ഷമായി.

പരിശുദ്ധ അമ്മയുടെ ഈ ദർശനത്തെ കുറിച്ച് അന്വേഷിക്കുവാൻ നാമൂറിലെ ബിഷപ്പ് ആയിരുന്ന തോമസ് ലൂയിസ് എപ്പിസ്‌കോപ്പൽ കമ്മീഷനെ നിയോഗിച്ചു. 1943 ഫെബ്രുവരി രണ്ടാം തീയതി ദർശനങ്ങളെ കുറിച്ചുള്ള പഠനങ്ങൾ ഔർ ലേഡി ഓഫ് ബ്യുറിംഗ് എന്ന പേരിൽ പൊതു ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കി. 1949 ലാണ് ഈ ദർശനത്തിനു ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. ദർശനം ലഭിച്ച അഞ്ചു പേരും പിന്നീട് അവരുടെ കുടുംബത്തോടൊപ്പം ശാന്ത ജീവിതം നയിച്ചു.