അമ്മമാർക്ക് മദേഴ്‌സ് ഡേ ആശംസകൾ

0
457

എല്ലാ അമ്മമാർക്കും മദേഴ്‌സ് ഡേയുടെ മംഗളങ്ങൾ നേരുന്നു. അമ്മമാരിലൂടെ മക്കൾക്ക് നിരവധി അനുഗ്രഹങ്ങൾ കിട്ടട്ടെനിങ്ങളിലൂടെ നമ്മുടെ പ്രാർഥനാ ഗ്രൂപ്പിലും നിരവധി അനുഗ്രഹങ്ങൾ ലഭിക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാൻ നിങ്ങൾക്കുമാകട്ടെ. ആ അമ്മയെ ധ്യാനിച്ച് നമുക്കും സുവിശേഷവത്കരണത്തിൽ വ്യാപൃതരാകാം. ഇന്നേ ദിവസം നിങ്ങൾ വചനങ്ങൾ ഷെയർ ചെയ്യുക. അതിലൂടെ വചനം പങ്കുവയ്ക്കുന്നവർക്കും അത് വായിക്കുന്നവർക്കും അനുഗ്രഹങ്ങൾ ലഭിക്കും. നിങ്ങൾ പ്രാർഥിക്കുന്നവർക്ക് ഈശോയുടെ അനുഗ്രഹം ധാരാളമായി ലഭിക്കട്ടെ. ഈശോയിലേക്കുള്ള മാജിക് പ്രാർഥന മുടങ്ങാതെ ചൊല്ലുക.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേൻ. തുടർന്ന് ഈശോയുടെ തിരുരക്തം കൊണ്ടുകഴുകണമേ എന്ന് പ്രാർത്ഥിക്കുക. അതിനുശേഷം അത്ഭുതമാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസിലോർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ധ്യാനിക്കുക. കുരിശുവരയ്ക്കുക. ഈ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ മനസിലുണ്ടാകണം. കൂടെ ദൈവവചനവും മാർ യൗസേപ്പിതാവിനോടുള്ള ജപവും ഉരുവിടണം. കൂടെ പത്തുകൽപ്പനകളും കൃത്യമായി പാലിക്കണം

ഇതോടൊപ്പം പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വീതം ദൈവവചനവും വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും. ബൈബിൾ വായനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചാൽ നിങ്ങൾ തീർച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവർധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. കൂടെ എനിക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർഥിക്കുക. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാകണം നമ്മുടെ ഉദ്ദേശ്യം.