കൂടുതൽ പണം ആത്മാവിനെ ദുഷിപ്പിക്കും; യേശുവിന്റെ സന്ദേശം

0
152

മരിയ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്

എൻറെ പ്രിയ മകളേ, ലോകത്തിൽ അക്രമവും ഹിംസയും വ്യാപകമാകുകയും അധികാരത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യങ്ങൾ പരസ്പരം ബോംബ് വർഷിക്കുകയും ചെയ്യുന്ന ഈ രാത്രിയിൽ ഞാൻ നിന്നെ വീണ്ടും സന്ദർശിക്കുന്നു. അക്രമങ്ങളിൽ മരിക്കുന്ന എല്ലാവർക്കും എൻറെ പിതാവിൻറെ സന്നിധിയിൽ കൃപ കണ്ടെത്താനായി പ്രാർത്ഥിക്കുക. മനുഷ്യൻ എൻറെ വാഗ്ദാനം പ്രാപിക്കാൻ യോഗ്യരാകേണ്ടതിനായി കടന്നുപോകേണ്ട ശുദ്ധീകരണ പ്രക്രിയ നേരത്തെ പ്രവചിക്കപ്പെട്ടിട്ടുള്ളതുപോലെ ഇതാ തുടങ്ങുകയായി. അവർക്ക് ഭൗതിക വസ്തുക്കൾ ഒന്നും തന്നെ കിട്ടാനില്ലാത്ത സമയം അനുവദിക്കപ്പെട്ടിരിക്കു ന്നു. അതിന് കാരണക്കാരാകുന്നത് അത്യാഗ്രഹികളായ അതേ വ്യക്തികൾ തന്നെയാണ്.

ഈ പരീക്ഷണങ്ങൾ തീവ്രമായിത്തീരുമ്പോൾ ഈ മക്കൾ സാത്താൻറെ ശൂന്യമായ വാഗ്ദാനങ്ങളുടെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രമാകും. സാത്താൻ ധനവാന്മാരെ കൂടുതൽ ധനം ഉണ്ടാക്കാം എന്ന് പറഞ്ഞാണ് വശീകരിക്കുന്നത്. അവൻ സർവ്വലോകത്തിനും കാണാനായി തൻറെ ആഡംബരങ്ങളുടെ അശ്ലീലത മുഴുവൻ മനുഷ്യർക്ക് മുമ്പിൽ നിരത്തിവയ്ക്കും. അവൻ അങ്ങനെ ചെയ്യുന്നതിൻറെ ഉദ്ദേശം എൻറെ മക്കൾക്ക് പണക്കാരോടും പ്രശസ്തരോടും അസൂയ ഉണ്ടാകാൻ മാത്രമല്ല. അവരെ അനുകരിക്കാനായി ഈ പാവങ്ങൾ തങ്ങൾക്കാവുന്നതെല്ലാം ചെയ്യാൻ വേണ്ടിക്കൂടിയാണ്. വലിയ ധനവും സമ്പത്തും നേടിയെടുക്കുക എന്നതാണ് പ്രധാനലക്ഷ്യം എന്ന് ചിന്തിക്കുന്ന തരത്തിലേക്ക് എൻറെ മക്കളെ വീഴിക്കുന്ന വലയാണ് അവൻ വിരിക്കുന്നത്. അതിൽ വീഴുന്നവരെ സത്യത്തിൽ നിന്നകറ്റുന്നതിൽ അവൻ വിജയിക്കും.

എൻറെ മക്കളേ, നിങ്ങൾ വിവസ്ത്രരും നഗ്‌നരും ആയിത്തീരുമ്പോൾ ഞാൻ നിങ്ങളെ ഉടുപ്പിക്കും. എന്നാൽ അത് ദുഷ്ടമനുഷ്യരുടെ കുടിലതയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന കവചമായിരിക്കും. ആ വസ്ത്രം കൊണ്ട് സംരക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ ജീവിതത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ വീണ്ടും ലോകത്തിലേക്കിറങ്ങാൻ നിങ്ങൾ തയ്യാറാകും. നിങ്ങളുടെ അയൽക്കാരനോടുള്ള സ്‌നേഹം പരമപ്രധാനമായ ലക്ഷ്യമായിരിക്കുന്ന ജീവിത മായിരിക്കും അത്. പരസ്പരം സ്‌നേഹിക്കുമ്പോൾ നിങ്ങൾ എന്നെ യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കുകയാണ്. പണത്തിൻറെയും സമ്പത്തിൻറെയും ഈ മുഖപടം ഒന്നുമല്ല. എൻറെ മക്കൾക്ക് അതൊന്നും ലഭ്യമല്ലതാനും. ലോകത്തിൻറെ സമ്പത്തിനും ധനത്തിനും യഥാർത്ഥ മൂല്യമൊന്നുമില്ല. നിങ്ങളും കൂടുതൽ സമ്പത്തിനും പ്രശസ്തിക്കും വേണ്ടി ആഗ്രഹിക്കണം എന്ന് സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ അത്തരം കാര്യങ്ങൾക്കായി അദ്ധ്വാനിക്കാൻ നിങ്ങളും പ്രേരിപ്പിക്കപ്പെടും. എന്നാൽ നിങ്ങൾ അത്തരം അർത്ഥശൂന്യവും പൊള്ളയുമായ അഭിനിവേശങ്ങളുടെ പിറകേ പായുമ്പോൾ നിങ്ങൾക്ക് എന്നോടുള്ള ഉത്തരവാദിത്വം നിങ്ങൾ അവഗണിക്കുകയാണ്. ഒരിക്കലും സമ്പത്തിൻറെയും പ്രശസ്തിയുടെയും പ്രകടനങ്ങൾ നിങ്ങളെ വശീകരിക്കാൻ അനുവദിക്കാതിരിക്കുക. എന്തെന്നാൽ പണം, പ്രത്യേകിച്ചും അമിതമായ സമ്പത്ത്, ആത്മാവിനെ വഴിതെറ്റിക്കും എന്ന് അറിഞ്ഞിരിക്കുക. ഈ ലോകജീവിതത്തിൽ തങ്ങൾക്ക് ഉപയോഗിച്ചു തീർക്കാവുന്നതിലധികം പണമുള്ള വ്യക്തികൾ ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്ക് അത് കൊടുക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാൻ കഴിയും .

ഒരു രാജ്യത്തെ മുഴുവനും തീറ്റിപ്പോറ്റാനും വസ്ത്രമുടുപ്പിക്കാനും തക്ക സമ്പത്ത് ഉണ്ടായിരിക്കെത്തന്നെ കൂടുതൽ പണത്തിനായി ആഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾക്ക് നേരിടേണ്ടി വരിക പട്ടിണിയാണ്. കാരണം ജീവൻറെ ഭക്ഷണം എന്നത് ഞാൻ നിങ്ങളെ പഠിപ്പിച്ച പരസ്‌നേഹത്തെ എളിമയോടെ സ്വീകരിക്കുക എന്നതാണ്. അയൽക്കാരനെ സ്‌നേഹിക്കുക എന്നതിൻറെ അർത്ഥം ഒന്നുമില്ലാത്തവനെ പരിപാലിക്കുക എന്നതാണ്. ഉണർന്നെഴുന്നേറ്റ് സമയം വൈകുന്നതിനുമുമ്പേ ഈ സത്യം അംഗീകരിക്കുക. തങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നില്ലെങ്കിൽ കൂടുതൽ സമ്പന്നരായവർക്ക് എൻറെ പിതാവിൻറെ സന്നിധിയിൽ കൃപ കണ്ടെത്താൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. ഇത് ഓർത്തിരിക്കുക. സമ്പത്തൊന്നുമില്ലാതിരിക്കുകയും എന്നാൽ തങ്ങൾ ആഗ്രഹിക്കുന്നവയൊക്കെയും സ്വന്തമായുള്ളവരോട് അസൂയപ്പെടുകയും ചെയ്യുന്നവരും ശ്രദ്ധിക്കണം. നിങ്ങൾ ആഗ്രഹിക്കേണ്ടത് ഒരേയൊരു ഭവനം മാത്രം. അത് ഭൂമിയിലെ നവ്യ പറുദീസ യിൽ നിങ്ങളെ കാത്തിരിക്കുന്ന ആ രമ്യഹർമ്മം തന്നെ. ആത്മാവിലും മനസിലും ഹൃദയത്തിലും എളിമയുള്ളവർക്ക് മാത്രമേ അതിൻറെ താക്കോലുകൾ നൽകപ്പെടുകയുള്ളു.

നിങ്ങളുടെ പ്രിയ രക്ഷകൻ, യേശു മിശിഹാ.