വൈദികർക്കായുള്ള പ്രാർഥന

0
284
Priest during a wedding ceremony/nuptial mass

സഭ അനുദിനം വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ യേശുവിലേക്ക് നമ്മെ നയിക്കുന്ന അഭിഷിക്ത കരങ്ങൾക്ക് കരുത്ത് പകരാൻ നിങ്ങളുടെ പ്രാർഥനകൾ ആവശ്യമാണ്. ജീവിതത്തിന്റെ ആദ്യവും അവസാനവും വിശുദ്ധ കുരിശിനാൽ നമ്മെ മുദ്രിതരാക്കുകയും നമുക്കുവേണ്ടി അൾത്താരയിൽ ദിനവും ബലിയർപ്പിച്ച് പ്രാർഥിക്കുകയും ചെയ്യുന്ന നമ്മുടെ അഭിഷിക്തരെ നാം പറന്നുപോകരുത്. അവർക്കായി ദിനവും പ്രാർഥിക്കാൻ നമുക്ക് കടമയുണ്ട്.
പ്രാർഥന

നിത്യപുരോഹിതനായ ഈശോ ,അങ്ങേ ദാസന്മാരായ വൈദീകർക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ അഭയം നല്കണമേ .അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ .അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളണമേ .ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിൻറെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളിൽനിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ .അങ്ങേ ദിവ്യസ്‌നേഹം അവരെ ലോകതധ്രങ്ങളിൽനിന്നു ക സംരക്ഷിക്കട്ടെ .അവരുടെ പ്രയത്‌നങ്ങൾ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ .അവരുടെ ശുശ്രൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യസഭാഗ്യത്തിൻറെ മകുടവുമായി ഭവിക്കട്ടെ . ആമ്മേൻ