കുട്ടികൾക്കായി മാതാപിതാക്കൾ ചൊല്ലേണ്ട പ്രാർഥന

0
245

കുട്ടികളെ പ്രതി മാനസിക സമ്മർദമനുഭവിക്കുന്നവർക്ക് ഈ അത്ഭുത പ്രാർഥന അനുദിനം ഉരുവിട്ട് അനുഗ്രഹം പ്രാപിക്കാവുന്നതാണ്. അതോടൊപ്പം 13 ദിവസം 13 അധ്യായം വെച്ച് ബൈബിൾ വായിക്കുക.
പ്രാർഥന
ശിശുക്കളെ അടുത്തു വരുവാൻ അനുവദിക്കുകയും ശിശുസഹജമായ നിഷ്‌കളങ്കത സ്വീകരിക്കുവാൻ ആഹ്വാനം ചെയുകയും ചെയ്ത ഈശോയേ എല്ലാ ശിശുകളെയും അങ്ങയുടെ മടിത്തട്ടിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.ശിശുക്കളെ അനുഗ്രഹിക്കണമേ.പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിൻറെയും മനുഷ്യരുടെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ.എല്ലാവിധ തിന്മയുടെ സ്വാധീനത്തിൽ നിന്നും അവരെ സംരക്ഷിക്കുകയും,അവരുടെ വിശുദ്ധിയിൽ ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ.തിന്മയേശാത്തവിധം കുടുംബങ്ങളിൽ അവർ സുരിക്ഷിതരും,ദൈവകരങ്ങളിൽ സംരക്ഷിതരുമാകട്ടെ.പരിശുധാത്മശക്തി അവരെ വലയം ചെയ്യട്ടെ.തിരുക്കുടുംബത്തിൻറെ സ്‌നേഹചൈതന്യം എന്നും ശിശുക്കളെ ശക്തിപെടുത്തട്ടെ. ആമ്മേൻ .
വിശുദ്ധരായ കാവൽമാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.