കുടുംബപ്രതിഷ്ഠ

0
271

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവർത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കയും ,സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാൻ ഇടയായാൽ ,ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആൽമീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ,ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വർഗത്തിൽ അങ്ങയെ കണ്ടാനന്ദിക്കുവാൻഞങ്ങൽക്കെല്ലാവർക്കും അനുഗ്രഹം നൽകണമേ. മറിയത്തിൻറ് വിമല ഹൃദയവും, മാർ യൌസേപ്പ് പിതാവും ,ഞങ്ങളുടെ പ്രതിഷ്ടയെ അങ്ങേക്ക് സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിൻറെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ മറിയത്തിൻറ് വിമല ഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ വി. യൌസേപ്പ് പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ വി.മാർഗരീത്തമറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.