വിശുദ്ധ കുരിശിൻറെ പ്രാർത്ഥന

0
231
Cross At Sunset With Sunlight And Orange Clouds

ഓ! ആരാധ്യനായ ദൈവമേ ,രക്ഷകനായ യേശുക്രിസ്തുവേ , അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ .വിശുദ്ധ കുരിശേ! എൻറെ സത്യപ്രകാശമായിരിക്കണമെ . ഓ!വി .കുരിശേ! എല്ലാ തിന്മകളിൽനിന്നും എന്നെ മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ അപകടങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽനിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവൻ നല്കണമെ. ഓ! ക്രൂശിതനായ നസ്രായക്കാരൻ യേശുവേ! ഇപ്പോഴും എപ്പോഴും എൻറെമേൽ കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കർത്താവീശോമിശിഹായുടെ തിരുരക്തത്തിൻറെയും,മരണത്തിൻറെയും ,ഉയർപ്പിൻറെയും, സ്വർഗാരോഹണത്തിൻറെയും പൂജിത ബഹുമാനത്തിനായി യേശു, ക്രിസ്തുമസ്സ് ദിവസം ജനിച്ചുവെന്നും,ദു:ഖ വെള്ളിയാഴ്ച അവിടുന്ന് കുരിശിൽതൂങ്ങി മരിച്ചുവെന്നും നിക്കൊദേമൂസും ഔസേപ്പും കർത്താവിൻറെ തിരുശരീരം കുരിശിൽനിന്നിറക്കി സംസ്‌കരിച്ചുവെന്നും അവിടുന്ന് സ്വർഗാരോഹിതനായി എന്നും ഞങ്ങൾ വിശ്വസിക്കുന്നു.കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളിൽനിന്നും എന്നെ സംരക്ഷിക്കണമേ .കർത്താവായ യേശുവേ! എന്നിൽ കനിയണമെ.പരി.അമ്മേ,വി.ഔസേപ്പിതാവേ,എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ.ഭയം കൂടാതെ കുരിശുവഹിക്കുവാനുള്ള ശക്തി അങ്ങയുടെ കുരിശിൻറെ സഹനത്തിലൂടെ എനിക്കു നല്കണമെ.അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു നല്കണമെ. ആമ്മേൻ