ദൈവത്തോട് ആരുടെയും സഹായമില്ലാതെ തന്നെ പ്രാർത്ഥിക്കാം .അതാണ് ഏറ്റവും നല്ല പ്രാർത്ഥന ആ പ്രാർത്ഥന നിങ്ങടെ ഉള്ളിൽ നിന്ന് വരണം എന്ന് മാത്രമേയുള്ളൂ ഒരു പ്രാർത്ഥന കാരൻറെ അരികിലും പോകേണ്ട കാര്യമില്ല.കുറച്ചു ചിലർക്ക് ഇത് ബിസിനസ് ആണ് മക്കളെ.വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കണം ദൈവം തന്ന കൽപനകൾ പാലിക്കുക .ഒരു ഡോക്ടറുടെ മരുന്ന് ഒരു സമയത്ത് കഴിക്കാവൂ അതുതന്നെയാണ് പ്രാർത്ഥനയുടെ കാര്യത്തിലും, ഒത്തിരി പ്രാർത്ഥിച്ചിട്ടും അനുഗ്രഹങ്ങൾ കിട്ടാത്തതിനെ കാരണമിതാണ്
- ഷിബു കിഴക്കേകുറ്റ്
ഒരു സമയത്ത് പ്രാർത്ഥനാ സഹായത്തിനായി ഒരാളുടെ അരികിൽ മാത്രമേ പോകാവൂ.വേറെയൊരു വ്യക്തി നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ അതിനുശേഷം ഞാൻ തരുന്ന പ്രാർത്ഥനകൾ ചൊല്ലാവൂ വിനീതമായി അപേക്ഷിക്കുകയാണ്. എന്നെപ്പോലെ മറ്റാരുടെ അരികിൽ പോയാലും അങ്ങനെതന്നെ ചെയ്യാവൂ .ഒരു കുട്ടിയുടെ അടുത്ത് പ്രാർത്ഥിച്ചാൽ പോലും അതു തന്നെ ചെയ്യണം .അതിനുശേഷമേ മറ്റൊരാളുടെ പ്രാർത്ഥനയ്ക്ക് വേണ്ടി പോകാവൂ .കിട്ടാനുള്ള അനുഗ്രഹങ്ങൾ ആ കാരണത്താൽ കിട്ടാതെ ഇരിക്കരുത് ഒരു മനുഷ്യർക്കും.ഒരു കൊച്ചുകുട്ടി നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചാലും നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾ ചോദിക്കുന്നത് ദൈവം തരും .ഏതൊരു പ്രാർത്ഥിക്കുന്ന വ്യക്തിയുടെയും ശാപം മേടിച്ചു എടുക്കരുത് ആരും അങ്ങനെ ചെയ്യില്ല എന്നാലും ഒന്നു പറഞ്ഞു എന്നേയുള്ളൂ .ഞാനിത് വിശ്വാസികളായ നിങ്ങളോട് ഒന്നു പറഞ്ഞു എന്നേയുള്ളൂ നിങ്ങളെ ഒരാളുപോലും പറ്റിക്കരുത് എന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ
ഇത് എഴുതുന്നത് നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി. ഒരു പ്രാർത്ഥനാ കാരൻറെ അരികിലേക്ക് പോകുന്നതിനെ പറ്റിയാണ് പറയുന്നത് . ഒരു നിയോഗം വെച്ച് നിങ്ങൾ ആരെയെങ്കിലും സമീപിക്കുമ്പോൾ ഉള്ള കാര്യത്തെപ്പറ്റി ആണ് പറയുന്നത് പ്രത്യേകിച്ച് ഉള്ള പ്രാർത്ഥനയ്ക്ക് വേണ്ടി മറ്റുള്ളവരെ സമീപിക്കുമ്പോൾ ആണ് ഇത് ശ്രദ്ധിക്കണം എന്ന് പറയുന്നത് .ഒരു പ്രത്യേക കാര്യത്തിനുവേണ്ടി നിങ്ങൾ പോകുമ്പോഴാണ് അതായത് രോഗത്തിന് വേണ്ടി അതുപോലെ കല്യാണ ആവശ്യത്തിന് വേണ്ടി പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന കൾക്ക് വേണ്ടി പോകുമ്പോഴാണ് ഇത് ശ്രദ്ധിക്കണം എന്ന് പറയുന്നത്
പ്രത്യേകം ദൈവം നിയോഗിച്ച പ്രാർത്ഥന ക്കാരുടെ അരികിൽ പോകുന്ന കാര്യത്തെപ്പറ്റി ആണ് പറയുന്നത്.
ഒരു ഡോക്ടറുടെ നേതൃത്വത്തിൽ പറയുന്ന മരുന്നു മാത്രമേ നമ്മൾ ഒരു സമയം കഴിക്കാവൂ .അതുപോലെ തന്നെയാണ് ഇതുപോലെയുള്ള പ്രാർത്ഥനകളും നിങ്ങൾ ചെയ്യുമ്പോൾ ഒരാളുടെ അരികിൽ നിന്ന് മാത്രം പ്രാർത്ഥിക്കുക
ഒരേ സമയത്ത് പല ഡോക്ടർമാരുടെ മരുന്നുകൾ കഴിച്ചാൽ ആപത്താണ് അതുപോലെ തന്നെയാണ് ഈ പ്രാർത്ഥനാ സഹായത്തിനായി മറ്റുള്ളവരെ അരികിലേക്ക് ഓടി പോകുന്നതും,നമുക്ക് മറ്റുള്ളവരുടെ പ്രാർത്ഥനാ സഹായങ്ങൾ ആവശ്യപ്പെടാം അതിനൊന്നും ഒരു കുഴപ്പവുമില്ല
ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി പോകുന്ന കാര്യത്തെപ്പറ്റി ആണ് ഞാൻ പറയുന്നത്. ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ അയാൾക്ക് വേണ്ടി പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതു പോലെ അല്ല ഞാൻ പറഞ്ഞ കാര്യം . എനിക്ക് വേണ്ടപ്പെട്ട ഒരാൾ അല്ലെങ്കിൽ സ്വന്തം ആയിട്ടും പറയാം .ആശുപത്രിയിൽ കിടക്കുകയാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് നമുക്ക് എല്ലാവരോടും പറയാം അതൊന്നും ഒരു കുഴപ്പവുമില്ല . ഞാൻ ആശുപത്രി കിടക്കുകയാണ് നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് എനിക്ക് എല്ലാവരോടും പറയാം ഈ പറയുന്നതൊന്നും അല്ല ഞാൻ പറയുന്നത് അർത്ഥം മനസ്സിലാക്കാൻ കഴിയുന്നവർ മനസ്സിലാക്കുക , പ്രത്യേക ആവശ്യത്തിനു വേണ്ടി പോകുന്ന കാര്യത്തെപ്പറ്റി ആണ്
അദ്ദേഹം തരുന്ന പ്രാർത്ഥന കൊണ്ട് നിങ്ങൾക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അദ്ദേഹം പറഞ്ഞു കാലാവധിക്ക് ശേഷം മറ്റൊരു പ്രാർത്ഥന കാരൻറെ അരികിലേക്ക് പോകാവൂ.ഓടിനടന്ന് പ്രാർത്ഥനയ്ക്ക് പോകുന്നവരോട് ഇതാണ് എനിക്ക് പറയാനുള്ളത്.
പ്രാർത്ഥിക്കുന്ന അവരോട് എനിക്ക് പറയാനുള്ളത് കുടുംബത്തിലെ കാര്യങ്ങൾ കൂടി നോക്കണം.കുടുംബത്തിലെ കാര്യങ്ങൾ നോക്കാതെ പ്രാർത്ഥന ആയിട്ട് നടന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല.ചിലപ്പോൾ തിരക്കുള്ള വ്യക്തികൾക്ക് അതിനു സാധിച്ചു എന്നു വരില്ല എന്നാൽ അത് കർത്താവിനോട് പ്രാർത്ഥിച്ച് അതിനുള്ള വഴികൾ കണ്ടുപിടിക്കുവാൻ ശ്രമിക്കണം ഏതൊരു പ്രാർത്ഥന കാരനും,പ്രാർത്ഥന ക്കാരെ കുറിച്ച് മറ്റുള്ളവർക്കുള്ള വെറുപ്പ് എന്നു പറയുന്നത് . രാവിലെ ഇറങ്ങും വൈകുന്നേരം കയറിവരും വീട് നോക്കില്ല എന്നുള്ള കുറ്റമാണ് ഇത് മാറ്റിയെടുക്കണം
നമ്മൾ ചോദിക്കുന്നത് ഒക്കെ ദൈവം തരുന്നതാണ് അത് ഡോക്ടർ മരുന്നു കുറിച്ചു തരുന്നത് പോലെ ഒരു പ്രാർത്ഥന കാരൻ ദൈവത്തിൻറെ കൃപയാൽ നിങ്ങളോട് പറയുന്ന പ്രാർത്ഥനകൾ ചെല്ലുമ്പോൾ .ദൈവം അനുഗ്രഹിക്കും അത്ര മാത്രമേയുള്ളൂ മരുന്ന് എങ്ങനെ കഴിക്കും അതുപോലെതന്നെ
മക്കളെ തുറന്നു പറയാം എല്ലാ പ്രാർത്ഥന കാരനെയും ഉള്ളിനുള്ളിൽ അവൻറെ പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് ആളുകൾ വരണം എന്നു മാത്രമാണ്. ഒരു കാര്യം ഞാൻ പറയാം നിങ്ങൾ തന്നെ ഇരുന്നു വിശുദ്ധിയോടെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും
വിശ്വാസികളുടെ ഇടയിലും ഗ്രൂപ്പിസം ഉണ്ട് ,ഇല്ലാത്ത ഒരാളെ ഉള്ളൂ ദൈവം . നമ്മുടെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൻറെ ലക്ഷ്യം എന്ന് പറയുന്നത് ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നുള്ളതാണ് അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായം എനിക്ക് ആവശ്യമുണ്ട് . അത് മാത്രമേ ഞാൻ നിങ്ങളോട് ചോദിക്കുന്നത് ഉള്ളൂ.നിങ്ങളിപ്പോൾ മറ്റൊരാളുടെ അരികിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ ആ പ്രാർത്ഥനയുടെ കാലാവധി കഴിഞ്ഞതിനുശേഷം മാത്രമേ ഞാൻ പറയുന്ന പ്രാർത്ഥനകൾ ചൊല്ലാവൂ.അല്ലെങ്കിൽ നിങ്ങൾക്ക് കിട്ടാനുള്ള അനുഗ്രഹങ്ങൾ അവിടെ നിന്നും കിട്ടില്ല . ഇവിടെ നിന്നും കിട്ടില്ല കാരണം ഇതെല്ലാം ഒരു മത്സരമാണ് മക്കളെ അറിയുക. നിങ്ങളെ ആരും വഴിതെറ്റിക്കാൻ ഇരിക്കണമെങ്കിൽ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടണം അതിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുക മക്കളേ
എല്ലാവർക്കും പേരും പ്രശസ്തിയും മാത്രമാണ് വേണ്ടത്. ഏതു പ്രസ്ഥാനം ആണേലും അത് തന്നെയാണ് ഇവിടെയും അവിടെയും ഒക്കെ വിശ്വാസികൾ ദൈവത്തോട് പ്രാർത്ഥിക്കുക അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ.നമ്മൾ ജനിക്കുന്നതിനു മുമ്പേ നമ്മൾ കണ്ടുമുട്ടും എന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട് അത് മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്.എന്നിലൂടെ നടക്കുന്ന പദ്ധതികൾ ദൈവം എന്നിലൂടെ തന്നെ നടത്തുകയുള്ളൂ
അപ്പോൾ നമ്മൾ എല്ലാവരും ഒന്നിച്ചു കൊണ്ടിരിക്കുന്നത് സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ ആണ് മറ്റൊന്നിനെക്കുറിച്ചു നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല
ദൈവമാണ് നമ്മളെ എല്ലാവരെയും ഒന്നിച്ചു കൂട്ടിയിരിക്കുന്നത് ആദ്യം മനസ്സിലാക്കണം
ഏത് പ്രാർത്ഥനാലയത്തിൽ പോയാലും കിട്ടും .ഒരു സാധാരണക്കാരനെ പ്രാർത്ഥന പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും അതിനു നിങ്ങൾ തയ്യാറാകണം.പറ്റുമെങ്കിൽ ഒരിടത്തുതന്നെ നിന്ന് പ്രാർത്ഥിക്കുക
ഓടി നടക്കേണ്ട കാര്യമൊന്നുമില്ല മക്കളേ .നിങ്ങളുടെ വിശ്വാസത്തിലാണ് ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ തരുന്നത് അത് ആദ്യമേ അറിയുക .ദൈവമാണ് എല്ലാം തരുന്നത്. ഏക രക്ഷകനായ യേശുവിനെ വിശ്വസിച്ചാൽ ദൈവം തന്നെ തരും വേണ്ടതെല്ലാം ,നിങ്ങൾ വിശ്വസിക്കുക ദൈവം സൃഷ്ടിച്ച മക്കളെ.പരിശുദ്ധാത്മാവിനെ നിങ്ങൾ വിളിച്ചു പ്രവർത്തിച്ചാൽ മതി
വേറെയൊരു വ്യക്തി നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ അതിനുശേഷം ഞാൻ തരുന്ന പ്രാർത്ഥനകൾ ചൊല്ലാവൂ വിനീതമായി അപേക്ഷിക്കുകയാണ്
അദ്ദേഹത്തിൽ നിന്ന് കിട്ടേണ്ട അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടാതെ വരും അതുകൊണ്ടാണ് വെട്ടിത്തുറന്നു പറയുന്നത്
അതുകൊണ്ട് നിങ്ങളോട് ഞാൻ ഒരിക്കൽ കൂടി പറയുവാൻ ആഗ്രഹിക്കുന്നു നിങ്ങൾ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ എന്നോടൊപ്പം കൂടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു .വേറെയൊരു വ്യക്തി നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ അതിനുശേഷം ഞാൻ തരുന്ന പ്രാർത്ഥനകൾ ചൊല്ലാവൂ വിനീതമായി അപേക്ഷിക്കുകയാണ്
ഈശോയുടെ രണ്ടാം വരവിന് മറ്റുള്ളവരെ ഒരുക്കാൻ വേണ്ടിയാണ് നമ്മളെ എല്ലാവരെയും ദൈവം ഒന്നിച്ച് കൂട്ടിയിരിക്കുന്നത് ,നമ്മുടെ സ്വന്തം രക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവരുടെ രക്ഷയ്ക്ക് വേണ്ടിയും പരസ്പരം അറിയാത്ത നമ്മളെ
ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പിലൂടെ നമ്മളെ ദൈവമാണ് ഒന്നിച്ചു കൂട്ടിയിരിക്കുന്നത് . നമ്മുടെ ദൈവം നമ്മുടെ കൂടെയുണ്ട്
പരിശുദ്ധാത്മാവാണ് നമ്മെ നയിക്കുന്നത് . പരിശുദ്ധ അമ്മ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.വിശുദ്ധ മിഖായേൽ മാലാഖ നമുക്ക് വേണ്ടി കാവൽ നിൽക്കുന്നു നമ്മുടെ രക്ഷക്ക് വേണ്ടി നമ്മുടെ ഗ്രൂപ്പിന് വേണ്ടി
അറിയിപ്പ്
ഉള്ള സമയം കൊണ്ട് ടൈപ്പ് ചെയ്യുന്നതാണ് ഒത്തിരി നേരം എടുത്തു തെറ്റുകൾ ഉണ്ട് ക്ഷമിക്കുക നമുക്ക് നല്ലൊരു പത്രപ്രവർത്തകനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക
എല്ലാ കാര്യം കൂടി എനിക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് എന്നെ സഹായിക്കാൻ ദൈവം നിയോഗിച്ച ആളുകളെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക.നമ്മുടെ ഈ പ്രാർത്ഥനാ ഗ്രൂപ്പിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടു വരുക
ക്രിസ്ത്യാനിയാണ് ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ മടി കാണിക്കുന്നത്.കൂടുതൽ പേരും ക്രിസ്തുവിനെ അറിയുന്നവരാണ് ക്രിസ്തുവിനെ കൊള്ളയടിക്കുന്നത്.
ഈ അടുത്ത കാലങ്ങളിൽ കുറെ അല്മായ ശുശ്രൂഷകരും ആയി സംസാരിക്കുവാൻ ആയിട്ട് സാധിച്ചതിൽ മനസ്സിലാക്കുവാൻ സാധിച്ചത് .അൽമായർക്ക് ദൈവത്തിൻറെ വരദാനങ്ങൾ കിട്ടുന്നത് പലർക്കും സഹിക്കാൻ കഴിയുന്നില്ല . ക്രിസ്തു ഇതാണോ നമ്മളെ പഠിപ്പിച്ചത് ചിന്തിക്കുക.ചില വൈദികർ സുവിശേഷ പ്രവർത്തകർ പള്ളിയിൽ ചെന്നാൽ മിണ്ടാൻ പോലും തയ്യാറാകുന്നില്ല ,ആളുകൾ അവരുടെ അരികിലേക്ക് ഓടി ചെല്ലുന്നത് പോലും അവർക്ക് സഹിക്കാൻ കഴിയുന്നില്ല
കുറച്ച് പുരോഹിതരിൽ ദൈവവിശ്വാസം പോലുമില്ല .ഈ കൂട്ടത്തിൽ ബൈബിൾ ബൈബിൾ നന്നായിട്ട് അറിയാവുന്നവരും കുറവാണ്.പള്ളിയിലെ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന പലർക്കും ദൈവ വിശ്വാസം പോലുമില്ല .പേരിനും പ്രശസ്തിക്കും വേണ്ടി പള്ളിയുടെ മുൻപന്തിയിൽ നിൽക്കുന്ന മാന്യന്മാരെ ഇനിയെങ്കിലും ബൈബിൾ പഠിക്കൂ.ധാരാളം നല്ല വൈദികരുടെയും സിസ്റ്റേഴ്സ് എൻറെയും അല്മായരുടെയും വിശ്വാസികളുടെയും കൂട്ടത്തോടുള്ള പ്രാർത്ഥനകൾ കൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്
ഇനിയുള്ള കാലങ്ങളിൽ പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അൽമായർക്ക് സപ്പോർട്ട് ചെയ്തേ പറ്റൂ
ദൈവവചനം ലോകം മുഴുവൻ എത്തിക്കണമെങ്കിൽ പരസ്പരം ഈഗോ മാറ്റണം.എല്ലാവരും ലക്ഷ്യം
ഒന്നായിരിക്കണം . ഈശോയുടെ രണ്ടാംവരവിൽ എല്ലാവരെയും സ്വർഗ്ഗത്തിലേക്ക് എത്തിക്കുവാനുള്ള ലക്ഷ്യം ആയിരിക്കണം ഇനിയുള്ള കാലം എല്ലാ ശുശ്രൂഷകൾക്കും ഉണ്ടാകേണ്ടത്.നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വരുന്നവർക്ക് പൈസ കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല എന്നാൽ ദൈവത്തിൻറെ പേരും പറഞ്ഞ് പേടിപ്പിച്ച് പൈസ .ഒരു വിശ്വാസിയുടെ കയ്യിൽനിന്നും മേടിച്ച് എടുക്കരുത്.മനുഷ്യർക്ക് ഒരു പ്രാർത്ഥന കാരനെ വിളിക്കാൻ തന്നെ പേടിയാണ് ഇപ്പോഴത്തെ കാലത്ത് . പ്രാർത്ഥിച്ചു കഴിയുമ്പോൾ പൈസ ചോദിച്ചു മേടിക്കും എന്നോർത്ത് കൊണ്ടാണ്. ആരെങ്കിലും മനസ്സറിഞ്ഞു തന്നാൽ മേടിക്കുന്നത് തെറ്റൊന്നുമില്ല
ദൈവത്തിൻറെ വരദാനങ്ങളാണ് കിട്ടിയിട്ട് ആണെങ്കിൽ ഒരാൾ പ്രാർത്ഥിക്കുന്നത് എങ്കിൽ ദൈവം നോക്കിക്കോളൂ ആ ഗ്രൂപ്പിനെ .ദൈവത്തിൻറെ പദ്ധതിപ്രകാരം അല്ല പ്രാർത്ഥനാ ഗ്രൂപ്പ് പോകുന്നതെങ്കിൽ അത് ദൈവം തന്നെ നിർത്തിക്കോളും .അതുകൊണ്ട് എനിക്ക് സമയം കിട്ടുമ്പോൾ ഒക്കെ എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റുന്ന സമയത്ത് ഞാൻ സഹായിക്കാം.ഞാൻ വെറും സാധാരണക്കാരനായ ഒരു വ്യക്തിയാണ് നിങ്ങൾ അത് മനസ്സിലാക്കുക ഒരു ദൈവവചനം പോലും എനിക്ക് കാണാതെ അറിയില്ല .എന്തെങ്കിലും എന്നിൽനിന്ന് കിട്ടുന്നുണ്ടെങ്കിൽ അത് ദൈവം നിങ്ങൾക്ക് ദാനമായി തരുന്നതാണ്
നിങ്ങൾക്ക് പഴയ ലേഖനങ്ങൾ കിട്ടണമെങ്കിൽ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം കയറി നോക്കിയാൽ മതി എപ്പോഴും എനിക്ക് ഷെയർ ചെയ്തു തരാൻ പറ്റില്ല
നിങ്ങൾക്കിഷ്ടം തോന്നുന്നതെല്ലാം എല്ലാം മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുത്തു കൊള്ളുക ഇതു വായിക്കുന്ന വരെയും ഷെയർ ചെയ്യുന്നവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ
ദൈവമാണ് ഒരാളെ ഉയർത്തുകയും താഴ്ത്തുകയും ഒക്കെ ചെയ്യുന്നത് അത് പ്രത്യേകം ബൈബിളിൽ പറയുന്നുണ്ട് അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല ദൈവത്തിൻറെ തെരഞ്ഞെടുപ്പ് ദൈവത്തിനു മാത്രമേ അറിയൂ.അതുപോലെ തന്നെയാണ് നിങ്ങൾ .വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ നിങ്ങളെ ദൈവം അനുഗ്രഹിക്കും .ഈ ബൈബിൾ വായനയിലൂടെ.പ്രാർത്ഥിക്കുന്നു അവരോട് പ്രത്യേകം പറയുകയാണ് നമ്മുടെ കുടുംബം നോക്കിയിട്ടേ. ബാക്കി സമയത്ത് പ്രാർത്ഥനയ്ക്ക് വേണ്ടി മാറ്റി വയ്ക്കാവൂ
Shibu Kizhakkekuttu
ഷിബു കിഴക്കേകുറ്റ്