അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഈ വചനങ്ങൾ ഏറ്റുചൊല്ലുമല്ലോ

0
255

ഈ വചനങ്ങൾ പതിമൂന്ന് തവണ ഏറ്റുചൊല്ലി അനുഗ്രഹങ്ങൾ പ്രാപിക്കുമല്ലോ.

2 രാജാക്കൻമാർ, അദ്ധ്യായം 17, വാക്യം 13
കർത്താവ് പ്രവാചകൻമാരെയും ദീർഘദർശികളെയും അയച്ച്, ഇസ്രായേലിനും യൂദായ്ക്കും ഇപ്രകാരം മുന്നറിയിപ്പു നൽകിയിരുന്നു: നിങ്ങളുടെ പിതാക്കൻമാരോടു ഞാൻ കൽപിക്കുകയും, എന്റെ ദാസൻമാരായ പ്രവാചകരിലൂടെ അറിയിക്കുകയും ചെയ്ത നിയമങ്ങൾ അനുസരിച്ച് ദുർമാർഗങ്ങളിൽ നിന്ന് പിൻമാറുകയും എന്റെ കൽപനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിൻ

2 രാജാക്കൻമാർ, അദ്ധ്യായം 17, വാക്യം 7
ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തിൽനിന്ന്, ഫറവോരാജാവിന്റെ അടിമത്തത്തിൽ നിന്ന്, മോചിപ്പിച്ച തങ്ങളുടെ ദൈവമായ കർത്താവിനെതിരേ ഇസ്രായേൽജനം പാപം ചെയ്തു;

2 രാജാക്കൻമാർ, അദ്ധ്യായം 17, വാക്യം 14
അവർ അതു വകവച്ചില്ല. ദൈവമായ കർത്താവിൽ വിശ്വസിക്കാതിരുന്ന തങ്ങളുടെ പിതാക്കൻമാരെപ്പോലെ അവർ ദുശ്ശാഠ്യക്കാരായിരുന്നു.
2 രാജാക്കൻമാർ, അദ്ധ്യായം 17, വാക്യം 16
അവർ ദൈവമായ കർത്താവിന്റെ എല്ലാ കൽപനകളും പരിത്യജിച്ച് തങ്ങൾക്കായി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങൾ വാർത്തുണ്ടാക്കി; അഷേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും ബാൽദേവനെ സേവിക്കുകയും ചെയ്തു.

സാക്ഷ്യം പറയാൻ നേരത്ത്. നിങ്ങളുടെ പേര് സ്ഥലം. നമ്മുടെ ഗ്രൂപ്പിൻറെ പേര് പ്രത്യേകം പറയണം

Br Shibu Kizhakkekuttu

ഈ പതിനേഴ് അധ്യായങ്ങൾ മുഴുവൻ വായിക്കണം

2 രാജാക്കൻമാർ, പതിനേഴാം അദ്ധ്യായം

ഏശയ്യാ, അദ്ധ്യായം 59, വാക്യം 13
ഞങ്ങൾ തിൻമ പ്രവർത്തിക്കുന്നു, കർത്താവിനെ നിഷേധിക്കുന്നു, ദൈവത്തിൽ നിന്നു പിന്തിരിയുന്നു; മർദനവും കലഹവും പ്രസംഗിക്കുകയും വഞ്ചന നിരൂപിക്കുകയും പറയുകയും ചെയ്യുന്നു.

പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 59, വാക്യം 21
കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും, നിന്റെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളിൽ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കർത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. ഈ ദൈവവചനം മുഴുവൻ വായിക്കുക. അതിനുശേഷം പഠിക്കുക.

പഴയ നിയമം, 2 രാജാക്കൻമാർ, അദ്ധ്യായം 2, വാക്യം 13
അവൻ ഏലിയായിൽനിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോർദാന്റെ കരയിൽ ചെന്നുനിന്നു