എന്റെ അരികില്‍ വരുന്ന പലരും പ്രാര്‍ഥന എന്ന അവസാന കച്ചിത്തുരുമ്പില്‍ പിടിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കുന്നവരാണ്. എല്ലാം നഷ്ടപ്പെട്ട് മുമ്പോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് കരുതുന്നവരാണ് ട്വന്റി ഫോര്‍ ന്യൂസ് ഡോട്ട് കോം എന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരുന്നത്. ഹൃദയം തകര്‍ന്നു തന്നെ വിളിക്കുമ്പോള്‍ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും. വരുന്നവരൊക്കെ ബൈബിള്‍ വായിച്ചശേഷം തങ്ങളുടെ ആവശ്യങ്ങള്‍ ദൈവത്തോട് ചോദിക്കും…. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ട് രക്ഷിക്കും.
ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഹൃദയം തുറന്ന് പഴയതെല്ലാം മറന്ന് ദൈവത്തെ വിളിക്കുമ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും.
ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ ദൈവം പറയുന്നതും തന്റെ മക്കള്‍ തന്നെ ആശ്രയിക്കണമെന്നാണ്.
ഞാന്‍ പലപ്പോഴും പല സങ്കടങ്ങളിലും, എന്ത് ചെയ്യണമെന്നറിയാതെ ദൈവത്തിന്റെ മുന്‍പില്‍ നിസംഗതയോടെ നിന്നുപോയിട്ടുണ്ട്. പ്രാര്‍ഥിക്കുന്ന ഒരു വ്യക്തിക്ക് പ്രാര്‍ഥനാ ഗ്രൂപ്പിലുള്ള അംഗങ്ങളുടെ പ്രാര്‍ഥനയുടെ പിന്‍ബലമില്ലാതെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
ഡോക്ടറെക്കാളും മറ്റ് ജോലികളെക്കാളും വിഷമമുള്ള ശുശ്രൂഷയാണ് മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കുക എന്നത്.
മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ പിടിച്ച് നില്‍ക്കാനുള്ള കഴിവ് കിട്ടണമെങ്കില്‍ ദൈവസാന്നിധ്യം നമുക്കൊപ്പമുണ്ടാകണം. പലവിധ പ്രശ്‌നങ്ങളാല്‍ നിരവധി ആളുകളാണ് ഈ പ്രാര്‍ഥനാഗ്രൂപ്പിലെത്തുന്നത്.
ചിലര്‍ കടങ്ങളാല്‍ വിഷമിക്കുന്നു. ആത്മഹത്യ എന്ന ചിന്തയോടെ വരുന്നവരുണ്ട്. ഇനി മുന്നോട്ട് ഒരു വഴിയും ഇല്ലായെന്ന് പറഞ്ഞു നിരാശയില്‍ കഴിയുന്നവരുണ്ട്.
വെള്ളത്തില്‍ ചാടുമ്പോള് അവനെ പിടിച്ച് കര കയറ്റുന്ന ആ അവസ്ഥ ഒന്നോര്‍ത്തു നോക്കുക. പ്രാര്‍ഥിക്കുന്ന ഓരോ വ്യക്തിയും എത്രയോ ജീവിതങ്ങളാണ് ദൈവത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നത്. അക്രൈസ്ത്രവര്‍ക്കാണ് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്. കാരണം, അവരുടെ ദൃഡമായ വിശ്വാസം തന്നെ. കാണപ്പെടാത്ത ദൈവത്തെ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്കു ദൈവം പ്രത്യക്ഷപ്പെടുന്നു. അവരുടെ പ്രാര്‍ത്ഥന കേള്‍ക്കും. ഒരു കൊച്ചുകുഞ്ഞിന്റെ മനസോടെ ചെയ്തുപോയ പാപങ്ങളെല്ലാം ഈശോയുടെ മുന്‍പില്‍ ഏറ്റുപറഞ്ഞ്, ഈശോയെ പാപിയായ എന്നോട് ക്ഷമിക്കണമേയെന്നും ഇനി മേലില്‍ ഞാന്‍ പാപം ചെയ്യുകയില്ലെന്നും പറഞ്ഞാല്‍ ഈശോ ക്ഷമിക്കും. നമ്മെ അനുഗ്രഹിക്കും. ജോബിന്റെ ജീവിതം തന്നെ ഉദാഹരണം.
ഞാനൊരു സാധാരണക്കാരനാണ്. ഒരു പ്രാര്‍ത്ഥന പോലും എനിക്കറിയില്ല. ഒരു ദൈവവചനം പോലും കാണാതെ അറിയില്ല. എന്നാല്‍ ഈശോയിലേക്കുള്ള മാജിക് പ്രാര്‍ത്ഥന ചൊല്ലുന്നവരിലൊക്കെ ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാകുന്നു. നിങ്ങള്‍ നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് ദൈവത്തെ വിളിക്കുമ്പോള്‍ ദൈവം നിങ്ങള്‍ക്കു ഉത്തരമരുളുന്നു.
അതുപോലെ ദൈവവചനം വായിക്കുമ്പോള്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കുന്നു. ഈ പ്രാര്‍ത്ഥനാഗ്രൂപില്‍ ആരൊക്കെ പ്രാര്‍ത്ഥിക്കുന്നു, എത്ര പേരുണ്ട് എന്നുപോലും എനിക്കറിയില്ല. ഒത്തിരി പേര് ബൈബിള്‍ വായിക്കുന്നുണ്ട്. അവര്‍ക്കൊക്കെ ഈശോയില്‍ നിന്ന് അനുഗ്രഹങ്ങള്‍ കിട്ടുന്നുണ്ട്.
ദൈവത്തെ മറക്കാതെ ജീവിക്കുക. അവസാന നിമിഷം വരെയും എത്ര സഹനങ്ങളിലൂടെ പോയാലും എത്ര പ്രയാസങ്ങളിലൂടെ പോയാലും ദൈവത്തെ നിങ്ങള്‍ മറക്കരുത്. ദൈവത്തിന്റെ മുന്‍പില്‍ ഇരുന്നു കൊണ്ട് കരഞ്ഞു പ്രാര്‍ത്ഥിക്കുക. മക്കളെ, അനേകരെ ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാന്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്തവരാണ് ഈ പ്രാര്‍ത്ഥനാഗ്രൂപിലുള്ളവര്‍.
ഈശോയുടെ രണ്ടാം വരവിനു ഈശോയുടെ അരികില്‍ നില്‍ക്കാനുള്ള ഭാഗ്യം കിട്ടാന്‍ വേണ്ടി അവസാനം വരെയും നമ്മള്‍ സഹിച്ചു നില്‍ക്കണം. ജോബിനെ പോലെ തന്നെ നില്‍ക്കണം. എത്ര വേദനയിലൂടെയും പ്രയാസത്തിലൂടെയും കടന്നു പോയാലും ദൈവത്തെ മറക്കരുത്, കല്പനകള്‍ പാലിച്ചു ജീവിക്കുക, പാപം ചെയ്യാന്‍ തോന്നുമ്പോള്‍ ഈശോയുടെ മാജിക് പ്രാര്‍ത്ഥന ചൊല്ലുക.
ദൈവമക്കളെ, നിങ്ങള്‍ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനാഗ്രൂപിലുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. കാരണം, എന്നെപ്പോലെയുള്ളവന് പിടിച്ച് നില്‍ക്കണമെങ്കില്‍ ദൈവാനുഗ്രഹവും പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളും കിട്ടണം .അതുകൊണ്ട് നിങ്ങളെല്ലാവരും പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിനായി പ്രാര്‍ത്ഥിക്കുക. എല്ലാ ദിവസവും നിങ്ങളുറങ്ങുമ്പോളും ഉണരുമ്പോളും നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ പിതാവ് പുത്രന്‍ പരിശുദ്ധത്മാവ് ആമ്മേന്‍. ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ എന്ന് പ്രാര്‍ത്ഥിക്കുക.അതിനു ശേഷം അത്ഭുതമാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരക്കുക . ഒരിക്കല്‍ക്കൂടി നിങ്ങളോട് പറയുകയാണ് ദൈവം ഉണ്ട്. ദൈവത്തിന്റെ തിരുമൊഴി പോലെ തന്നെയാണ് ഇപ്പോള്‍ ലോകത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ യുദ്ധത്തില്‍ ഉക്രയിനില്‍ എത്ര പേരാണ് മക്കളെ മരിച്ചു വീണത്. ഇന്ന് ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നത്. നമ്മള്‍ കേള്‍കാത്തതും കാണാത്തതും ഒക്കെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
നമ്മുടെ ചുറ്റുവട്ടത്തു ചേട്ടന്‍ അനിയനെ കൊല്ലുന്നു, മാതാപിതാക്കള്‍ മക്കളെ കൊല്ലുന്നു, മക്കള്‍ മാതാപിതാക്കളെ കൊല്ലുന്നു, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യങ്ങള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്നപോലെ സംഭവിക്കുന്നു. അതുകൊണ്ട് നാളെ മറ്റുള്ളവരെ ദൈവത്തിങ്കലേക്ക് എത്തിക്കാമെന്ന് പറഞ്ഞുനടക്കരുത്. ഇന്ന് കിട്ടിയ അവസരം മറ്റുള്ളവരെ ദൈവത്തിങ്കലേക്കു കൊണ്ടുവരുവാന്‍ നോക്കുക. ഒരു ആത്മാവിനെ രക്ഷിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക.
നിങ്ങളുടെ ചുറ്റുവട്ടത്തുള്ള അക്രൈസ്തവരായ എല്ലാവരോടും ബൈബിള്‍ വായിക്കാന്‍ പറയുക. ഈശോ ഒത്തിരി സ്‌നേഹിക്കുന്നത് കൊണ്ടാണ് നമ്മളെ ഈ പ്രാര്‍ത്ഥനാഗ്രൂപിലേക്കു കൊണ്ടുവന്നിരിക്കുന്നത്. പതിമൂന്ന് കോടി ജനങ്ങളിലേക്ക് തിരുവചനം എത്തിക്കാനായി എന്നെയും നിങ്ങളെയും ദൈവം തിരഞ്ഞെടുത്തതാണ്. മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപില്‍ ഈശോയില്‍ നിന്ന് അനുഗ്രഹം കിട്ടിയവര്‍ ഒരു മണിക്കൂര്‍ നേരം പ്രാര്‍ത്ഥിക്കുക.
വൈദികരെയും മെത്രാന്മാരെയും കന്യസ്ത്രീകളെയും നമ്മുടെ പ്രാര്‍ത്ഥനാഗ്രൂപ്പിലേക്ക് കൊണ്ട് വരിക. അതുപോലെ, ആരാധന നടത്താനൊക്കെ നല്ല വൈദികരെ സിസ്റ്റേഴ്‌സിനെ കിട്ടാന്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക. ഈശോയുടെ രണ്ടാം വരവ് അടുത്തുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഒരുങ്ങുക, മറ്റുള്ളവരെ ഒരുക്കുക, വിശ്വാസപ്രമാണം ചൊല്ലുക, കുമ്പസാരിക്കുക, കുര്‍ബാന കൈക്കൊള്ളുക, പറ്റുന്നത്രയും കുര്‍ബാനയില്‍ പങ്കെടുക്കുക. പ്രാര്‍ത്ഥനകളൊക്കെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് വായിക്കുക. ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Br Shibu kizhakkekuttu ഷിബു കിഴക്കേകുറ്റ് .
https://24newslive.com 416 839 7744 കൂടുതൽ വിവരങ്ങൾക്ക്
https://www.facebook.com/groups/353225418460185
https://t.me/shibukizhakkekuttu
പഴയ നിയമം, ഉല്‍പത്തി, അദ്ധ്യായം 6, വാക്യം 13
ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.
പഴയ നിയമം, ഉല്‍പത്തി, അദ്ധ്യായം 7, വാക്യം 13
അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.
പഴയ നിയമം, ഉല്‍പത്തി, അദ്ധ്യായം 13, വാക്യം 13
സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.
പഴയ നിയമം, ഉല്‍പത്തി, അദ്ധ്യായം 19, വാക്യം 13
ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.