പഠന സംബന്ധമായ കാര്യങ്ങള്‍ക്കുള്ള ദൈവവചനം

0
1253

ദൈവവചനം ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതാണ്. ഒന്നുമില്ലായ്മയില്‍ വചനം വഴിയാണ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത്. വചനങ്ങള്‍ ധ്യാനിച്ച് പ്രാര്‍ഥിച്ചാല്‍ അത്ഭുതം നടക്കുമെന്നുറപ്പാണ്.

പഠന സംബന്ധമായ കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഈ ദൈവവചനം ധ്യാനിച്ച് പ്രാര്‍ഥിക്കാം.

അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.( ലൂക്കാ, അദ്ധ്യായം 18, വാക്യം 27)

ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ, അദ്ധ്യായം 1, വാക്യം 37)

സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്കും ( നെഹമിയ 2:20)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും. ( ഫിലിപ്പി 4:13)

ബൈബിള്‍ വായിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യദിവസം ബൈബിളില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പുസ്തകത്തില്‍ നിന്ന് ഒന്നാം അധ്യായം മുതല്‍ പതിമൂന്നാം അധ്യായം വരെ വായിക്കുക. അടുത്തദിവസം 14ാം അധ്യായം മുതല്‍ 27ാം അധ്യായം വരെ വായിക്കുക. അങ്ങനെ ബൈബിള്‍ മുഴുവന്‍ വായിച്ചുതീര്‍ക്കുക.