കോവിഡിനെ നിസാര പനിയെന്ന് വിശേഷിപ്പിച്ച ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കൊവിഡ്. കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡാണെന്ന് കണ്ടെത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും അവസാനത്തെ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് ആയത്.
സാമ്പത്തിക വ്യവസ്ഥ തകരുമെന്ന് പറഞ്ഞ് ലോക്ക് ഡൗണും ബോൽസനാരോ പിൻവലിച്ചിരുന്നു. തനിക്ക് കൊവിഡ് വന്നാൽ പോലും ഭയമില്ലെന്നും ബോൽസനാരോ പറഞ്ഞിരുന്നു.
മാസ്ക് മുഖത്ത് ധരിക്കാതെ അത് ചെവിയിൽ തൂക്കിയിട്ട പ്രസിഡന്റിന് നേരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊവിഡ് പടരുന്ന അവസ്ഥയിലും പ്രസിഡന്റിന്റെ നിസംഗതയെ ചോദ്യം ചെയ്ത് ഒന്നിലേറെ ആരോഗ്യ മന്ത്രിമാർ രാജി വെച്ചിരുന്നു. നിലവിൽ പതിനാറ് ലക്ഷത്തിലേറെ രോഗബാധിതരാണ് ബ്രസിലീലുള്ളത്.