ബ്രിട്ടീഷ് രാജകുടുംബം കൊട്ടാരം വൃത്തിയായി സൂക്ഷിക്കാനും മറ്റും ജോലിക്കാരെ തേടുന്നു. 18.5 ലക്ഷം രൂപയാണ് തുടക്കശമ്പളം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ റോയൽ ഹൗസ്ഹോൾഡിലാണ് ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യമുള്ളത്.
ലെവൽ 2 അപ്രന്റിസ്ഷിപ്പ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്നാണ് പരസ്യത്തിലുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. ഭക്ഷണവും താമസ സൗകര്യവും രാജകുടുംബം സൗജന്യമായി നൽകും. ജോലിക്കാർക്ക് വിൻഡ്സർ കാസിലിൽ താമസിക്കാം. ആഴ്ചയിൽ അഞ്ചു ദിവസത്തെ ജോലിക്കൊപ്പം 33 ദിവസം ഹോളീഡേയും ജോലിക്കാർക്ക് നൽകും.
ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷിലും കണക്കിലും പ്രാവീണ്യമുണ്ടായിരിക്കണം. ഇല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന സമയത്ത് അത് നേടിയെടുക്കുകയുമാകാം.
ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം 13 മാസത്തേക്ക് പരിശീലനം നൽകും. പരിശീലനത്തിൽ മികവ് പുലർത്തിയാൽ സ്ഥിരം ജോലിക്കാരായി നിയമിക്കും. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 28 ആണ്.
ജോലിക്കാർക്ക് കൊട്ടാരത്തിലെ ടെന്നീസ് കോർട്ട്, നീന്തൽകുളവും ഉപയോഗിക്കാനുള്ള അവസരവുമുണ്ട്. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 28 ആണ്.