പത്തൊമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം

0
25

ആലപ്പുഴ: ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത പത്തൊമ്പതുകാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവ്. പ്രതികൾക്ക് രക്ഷപെടാനുള്ള സഹായങ്ങൾ ചെയ്തുകൊടുത്ത മൂന്നും നാലും പ്രതികൾക്കു മൂന്നു വർഷം തടവും ശിക്ഷ വിധിച്ചു. ഹരിപ്പാട് നീണ്ടൂർ മുറിയിൽ ശരത് നിവാസിൽ ശരത്ചന്ദ്രനെ ക്രിക്കറ്റ് സ്റ്റമ്പു കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങളായ ഹരിപ്പാട് മൂലേശേരിൽ വീട്ടിൽ ശ്യാംദാസ് (31), ഇയാളുടെ സഹോദരൻ ശാരോൺ ദാസ് (29) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാകോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. പ്രതികൾ രണ്ടു ലക്ഷം രൂപ പിഴയും അടക്കണം.

രണ്ട് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം ആറ് മാസവും 50,000 രൂപ പിഴയടച്ചില്ലെങ്കിൽ ഒരു മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. മൂന്നും നാലും പ്രതികളായ പള്ളിപ്പാട് ഹരീഷ് ഭവനിൽ ഹരീഷ് (31), പള്ളിപ്പാട് തോപ്പിൽ വീട്ടിൽ സുനിൽ കുമാർ (35) എന്നിവർക്കാണു മൂന്ന് വർഷം വീതം തടവ് വിധിച്ചത്.

പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ശരത്ചന്ദ്രന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദേശവും നൽകി

LEAVE A REPLY

Please enter your comment!
Please enter your name here