ഫ്രാൻസീസ് കിഴക്കേക്കുറ്റ് വീണ്ടും ആത്മാ പ്രസിഡന്റ്

0
161

ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജ് പൂർവ്വ വിദ്ധ്യാർത്ഥി സംഘടനയായ അത്മാസിന്റെ 2022 – 25 പ്രവർത്തന വർഷത്തേക്കുള്ള പ്രസിഡന്റായി ഫ്രാൻസീസ് കിഴക്കേക്കുറ്റിനെ നാലാം തവണയും എതിരില്ലാതെ തെരഞ്ഞെടുത്തു.

ഉഴവൂർ കോളേജ് വിദ്യാഭ്യാസ ശേഷം അമേരിക്കയിലേക്ക് കുടിയേറിയ ഫ്രാൻസീസ് സ്വപ്രയത്‌നത്താൽ അമേരിക്കൻ മലയാളികൾക്കിടയിൽ ബിസിനസ്സ് രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കി.

വിവിധ അമേരിക്കൻ പ്രവാസി സംഘടനകളിൽ നേതൃസ്ഥാനം അലങ്കരിക്കുന്ന ഫ്രാൻസീസ് കിഴക്കേക്കുറ്റ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഉഴവൂർ വിജയനിൽ നിന്നാണ് ഏറ്റുവാങ്ങിയത്.
കഴിഞ്ഞ 3 കാലഘട്ടത്തിലും മികച്ച രീതിയിൽ കോളേജ് അധികരികളോട് ചേർന്ന് ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ തുടർച്ചയായി നാലാമതും ഫ്രാൻസിസിനെ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഫ്രാൻസീസ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉഴവൂർ ഗ്രാമ പഞ്ചായത്തുമായിചേർന്ന്എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയായിരുന്നു.