മങ്കിപോക്‌സ് വ്യാപനം രൂക്ഷം, ഹൂസ്റ്റണില്‍ ആരോഗ്യ അടിയന്തരാവസ്ഥ

0
173

ഹൂസ്റ്റണ്‍: ഹൂസ്റ്റന്റെ വിവിധയിടങ്ങളില്‍ മങ്കി പോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗയും മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണറും പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു.ഇതുവരെ 47 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചതായും അതിനാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമായതെന്നും മേയര്‍ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹൂസ്റ്റണില്‍ മങ്കി പോക്സ് വാക്സീന്‍ ഇതുവരെ 135 പേര്‍ക്ക് മാത്രമാണു നല്‍കിയത്. കൂടുതല്‍ വാക്സീന്‍ വേണമെന്ന് വൈറ്റ് ഹൗസിനോടും സിഡിസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.