കനേഡിയന്‍ വനിതാ ഒളിമ്പിക്‌സ് താരം ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

0
586

മൂന്ന് തവണ ഒളിമ്പിക്‌സിൽ വനിതാ റോവിംഗ് ചാമ്പ്യനായ കാത്ലീൻ ഹെഡിൽ ക്യാൻസർ ബാധിച്ച് മരിച്ചു. അമ്പത്തഞ്ചു വയസായിരുന്നു. വാൻകൂവറിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയായിരുന്നു അന്ത്യം. മെലനോമയേയും ബ്രയിൻ ക്യാൻസറിനെയും തുടർന്നുണ്ടായ ബ്രസ്റ്റ് ക്യാൻസറിനും ലിംഫ്-നോഡ് ക്യാൻസറിനുമായി ആറുവർഷമായി ചികിത്സയിലായിരുന്നു ഹെഡിൽ.

കാനഡയുടെ ഹെഡിൽ റോവിംഗ് പങ്കാളിയായ മാർനി മക്ബീനോടൊപ്പം 1992 ലും 1996 ലും കോക്‌സ്ലെസ് പെയറിലും ഡബിൾ സ്‌കൾസിലും ഒളിമ്പിക് സ്വർണം നേടിയിട്ടുണ്ട്. 1992 ൽ വിമൻസ് എയിറ്റിലും ഹെഡിൽ സ്വർണ്ണം നേടിയിരുന്നു.

താൻ തകർന്നിരിക്കുകയാണെന്നും ഈ നഷ്ടത്തെ വിവരിക്കാൻ തനിക്ക് വാക്കുകളില്ലെന്നും മാർനി മക്ബീൻ ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചു. അതേസമയം ‘ഞങ്ങളുടെ സങ്കടം രാത്രിയിലെ ഇരുണ്ട നിമിഷം പോലെ ഭാരമുള്ളതാണെങ്കിലും, കാത്ലീൻ ഞങ്ങൾക്ക് നൽകിയ സമ്മാനങ്ങൾ ചന്ദ്രനെയും നക്ഷത്രങ്ങളെയും പോലെ തിളങ്ങുന്നു, കാലത്തിനനുസരിച്ച്, കാത്ലീനുമായുള്ള ഞങ്ങളുടെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളുടെ ഓർമ്മകൾ ഞങ്ങളുടെ കണ്ണുനീരിനെ മറികടക്കുമെന്ന് ഉറപ്പാണ്. കാത്‌ലിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.