വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്രിട്ടീഷ് കൊളംബിയ പ്രോവിന്‍സ് രൂപീകരിച്ചു

0
1112

വാന്‍കൂവര്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യുഎംസി) ഒരു പ്രൊവിന്‍സ് 2020 ഡിസംബര്‍ 7 ന് കാനഡ, ബ്രിട്ടീഷ് കൊളംബിയായിലെ വാന്‍കൂവറില്‍ രൂപീകരിച്ചു. ജോയിച്ചന്‍ പുതുക്കുളം

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍, റീജണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ മാത്യു വന്ദനത്തുവയലില്‍ (ചെയര്‍മാന്‍), ജോസ് കുര്യന്‍ (പ്രസിഡന്റ്), ജാക്‌സണ്‍ ജോയ് (ജനറല്‍ സെക്രട്ടറി), ജിബ്‌സണ്‍ മാത്യു ജേക്കബ് (ട്രഷറര്‍), ആനീ ജെജി ഫിലിപ്പ്, അനിത നവീന്‍ (വൈസ് ചെയര്‍ പേഴ്‌സണ്‍സ്), മഹേഷ് കെ.ജെ, വിഷ്ണു മാധവന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റ്‌സ്), സുബിന്‍ ചെറിയാന്‍ (അസോസിയേറ്റ് സെക്രട്ടറി), എലിസബത്ത് ഷാജി (വിമന്‍സ് ഫോറം), രാജശ്രീ നായര്‍ (കള്‍ച്ചറല്‍ ഫോറം), മഞ്ജു റാണി പദ്മാസിനി (വെല്‍നെസ്സ് ഫോറം), ക്രിസ് ചാക്കോ (യൂത്ത് ഫോറം) എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

ചാരിറ്റി, ജീവകാരുണ്യ പദ്ധതികള്‍ക് പ്രാധ്യാനം നല്‍കി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎംസിക്ക് മറ്റു കള്‍ച്ചറല്‍ ഇവന്റസും ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിന്റെ പ്രവര്‍ത്തന പരിപാടികളില്‍ ഉണ്ട്. കേരളത്തിലെ ചേര്‍ത്തല ഹോപ്പ് വില്ലജ് കമ്മ്യൂണിറ്റിയിലെ 70 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഈ വര്‍ഷത്തെ പഠനത്തിനാവശ്യമായ തുക കണ്ടെത്തി കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഡബ്ല്യുഎംസി ബിസി ബ്രിട്ടീഷ് കൊളംബിയ ഗവണ്‍മെന്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഔദ്യോഗികമായി “നോട്ട് ഫോര്‍ പ്രോഫിറ്റ്’ സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആരഭം മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഡബ്ല്യുഎംസി ബ്രിട്ടീഷ് കോളമ്പിയ പ്രൊവിന്‍സിനെ അമേരിക്ക റീജിയന്‍ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സുധീര്‍ നമ്പ്യാര്‍ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളില്‍ (ജനറല്‍ സെക്രട്ടറി), സെസില്‍ ചെറിയാന്‍ (ട്രെഷറര്‍) എന്നിവര്‍ അഭിനന്ദിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ 1995 ല്‍ നോര്‍ത്ത് അമേരിക്ക ന്യൂ ജേഴ്‌സിയില്‍ രൂപീകൃതമായ ഒരു നോണ്‍ പ്രോഫിറ്റ് പബ്ലിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ 40 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന വിദേശ മലയാളികളെ ഒരുമിച്ചു കൂട്ടുകയും അവരുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുകയും സമൂഹത്തിലെ പിന്നോക്കക്കാരുടെ ഷേമത്തിനായി നിലകൊള്ളുകയും ചെയ്യുന്നു. അനേകം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ണങഇ നോര്‍ത്ത് അമേരിക്ക റീജിയന്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ കാലങ്ങളില്‍ നടപ്പിലാക്കി. താല്പര്യമുള്ള ഏവര്‍ക്കും ണങഇ അംഗത്യം എടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ണങഇ യുടെ ഫേസ്ബുക്, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുക.

ഡോ. പി.എ ഇബ്രാഹിം ഹാജി (ഗ്ലോബല്‍ ചെയര്‍മാന്‍), ഗോപാലപിള്ള (ഗ്ലോബല്‍ പ്രസിഡന്റ്), ഗ്രിഗറി മേടയില്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), തോമസ് അമ്പന്‍കുടി (ഗ്ലോബല്‍ ട്രെഷറര്‍), ഡബ്ല്യുഎംസി ബിസി പ്രൊവിന്‍സ് ആരംഭിക്കുന്നതിനു മുന്‍കൈ എടുത്ത ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (Org. Dev) പി.സി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

Facebook: https://www.facebook.com/wmcbc/
Website: www.wmcamerica.org
www.worldmalayaleecouncil.org

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി

World Malayalee Council British Columbia Province, Vancouver, British Columbia