ബംഗളുരു: കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും പഴ്സണൽ സെക്രട്ടറിയും മരിച്ചു. അപകടത്തിൽ മന്ത്രിക്കും കാർ ഡ്രൈവർക്കും മാരകമായി പരുക്ക്
ഇ്ന്നലെ കർണാടകയിലെ അങ്കോള ജില്ലയിലായിരുന്നു ദുരന്തം. യെല്ലപുരിൽനിന്നു ഗോകർണത്തേക്കു കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മന്ത്രി. പരുക്കേറ്റ നായിക്കിന്റെ ഭാര്യ വിജയയും പഴ്സണൽ സെക്രട്ടറി ദീപക്കും തത്ക്ഷണം മരിച്ചു. ഗുരുതരപരുക്കേറ്റ ശ്രീപദ് നായിക്കിനെ വിദഗ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലൽ പ്രവേശിപ്പിച്ചു.