നിർത്തിയിട്ടിരുന്ന ടാങ്കറിന് പിന്നിൽ കാറിടിച്ചു, ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

0
39

റിയാദ്: സൗദി അറേബ്യയിൽ വാട്ടർ ടാങ്കറിന് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. റോഡിൽ പാർക്ക് ചെയ്തിരുന്ന വാട്ടർ ടാങ്കറിന് പിന്നിലാണ് കാറിച്ചത്.

അന്തർദേശീയ പാതയായ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്.

അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ആറുവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പട്രോൾ സംഘവും ട്രാഫിക് പോലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here