സ്വപ്നയുമായി അടുത്തുതുടങ്ങിയപ്പോൾ തന്നെ താൻ സരിത്തിനെ വിലക്കിയതായും എന്നാൽ സരിത്തിന്റെ സഹോദരിയും മുൻ കൈരളി ചാനൽ അവതാരകയുമായ സ്ത്രീയും ബിസിനസുകാരൻ അളിയനും എല്ലാ പിന്തുണയും സരിത്തിന് നൽകിയെന്നും ഭാര്യ. സരിത്തിന്റെ സഹോദരി മുമ്പ് ജീവൻ ടി വി യിൽ ജോലി ചെയ്തതായും അവർ പറഞ്ഞു.
തിരുവനന്തപുരത്ത് പാച്ചല്ലൂരിലെ സരിത്തിന്റെ വീട്ടിൽ താമസിക്കുന്ന സമയത്ത് താൻ കൊടിയ പീഡനങ്ങൾ അനുഭവിച്ചതായും സരിത്തിന്റെ ഭാര്യ പറഞ്ഞു. സ്വപ്ന ജോലി ചെയ്തിരുന്ന എല്ലാ സ്ഥാപനങ്ങളിലും പ്രശ്നമുണ്ടാക്കിയതായി സരിത് പറഞ്ഞിരുന്നു. അവരെ പിണക്കാനാകില്ലെന്നും ഗുണമുണ്ടെന്നും പറഞ്ഞിരുന്നു. അന്നേ ഈ ബന്ധം വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ എന്റെ വാക്ക് സരിത് കേട്ടില്ല. സ്വപ്ന കോൺസുലേറ്റിന്റെ കാറിൽ സരിതുമായി കറങ്ങാനാരംഭിച്ചു. കൊച്ചിയും കോഴിക്കോടും ഇവർ തനിയെ പോയി ദിവസങ്ങൾക്ക ശേഷമാണ് തിരിച്ചെത്തിയിരുന്നത്. ചോദിക്കുമ്പോൾ ഡിപ്ളോമാറ്റിക് കൺസയെന്റ്മെന്റിന് പോയതാണ് എന്ന് പറയും. രണ്ടു പേരും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് കണ്ടെത്തിയതോടെ ഞാൻ കൂടുതൽ എതിർത്തു.
സരിത്തിന്റെ അമ്മയും അച്ഛനും പോലും ഇതിനെചൊല്ലി എന്നെ മാനസികമായി പീഡിപ്പിച്ചു. എന്റെ 80 പവന്റെ സ്വർണം അവർ തട്ടിയെടുത്തു. കല്യാണ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവർ ഊരിവാങ്ങിയ സ്വർണ്ണം ഞാൻ കണ്ടിട്ടില്ല. സ്വപ്നയും സരിതും തമ്മിലുള്ള ബന്ധത്തെ എതിർത്തതു മുതൽ അവർ എന്നെ പീഡിപ്പിച്ചു. പീഡനം അസഹനീയമായപ്പോഴാണ് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞശേഷം അവരുടെ തിരുവല്ലത്തെ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. കേസു കൊടുത്താൽ തീർത്തു കളയുമെന്ന് സരിത്തിന്റെ പിതാവ് സാദനകുമാർ എന്നെ ഭീഷണിപ്പെടുത്തി.