പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലയാളത്തിലൂടെ ചുവട് വെച്ച് താരം ഇന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിനിമയ്ക്കൊപ്പം തന്നെ സായ് പല്ലവിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.പ്രേമത്തിലെ മലർ മലയാളികൾ ആരും മറക്കില്ല ആ കഥാപാത്രം സായിയുടെ മുഖക്കുരുവും നീണ്ട മുടിയുമാണ് ടോളിവുഡിലെ ഒരു സമയത്ത് ചർച്ച ആരെയും കൊതിപ്പിക്കുന്ന കഥാപാത്രമായിരുന്നു
തെന്നിന്ത്യന്‍ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഒരു ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…
ചെറുപ്പം മുതലെ സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. ഞാന്‍ സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്ജികെയില് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായി. ചെറുപ്പത്തില്‍ എന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം- സായ് പല്ലവി പറയുന്നു.
സൂര്യയോടുള്ള ക്രഷിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. 2019ല്‍ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്വരാഘവന് സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുല്‍ പ്രീത് സിംഗും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നന്ദ ഗോപാലന് കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്.
ആന്തോളജി വിഭാഗത്തില്‍പ്പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന സായ് പല്ലവിയുടെ ചിത്രം. നെറ്റ്ഫ്ലിക്സ് റിലീസായി എത്തിയ ചിത്രത്തില്‍ വെട്രിമാരന് സംവിധാനം ചെയ്യുന്ന ഊര് ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. സായ് പല്ലവിക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛന് മകള്‍ കഥപറയുന്ന ചിത്രമാണിത്. ലോകത്തിൻറെ പല ഭാഗങ്ങളിൽ ആരാധകരുള്ള നടിയാണ് sai-pallavi