നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ വളരെയേറെ ഒറ്റപ്പെടുത്തലുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഗായിക സയനോര ഫിലിപ്പ്. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്.
‘വലിയ സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ എന്നെയും രശ്മി സതീശിനെയും പുഷ്പവതിയെയും കാണാറില്ല. എന്തായിരിക്കാം അതിനുകാരണം. കറുത്തത് കൊണ്ടായിരിക്കും! അവരെല്ലാം എത്രനല്ല പാട്ടുകാരാണ്, അവരെ വിളിക്കാത്തതിന്റെ കാരണമെന്താണ്? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല. സയനോര പറയുന്നു.
നിറത്തിന്റെ പേരില്‍ തന്നെ സ്‌കൂളിലെ ഡാന്‍സ് ടീമില്‍ നിന്നുപോലും ഒഴിവാക്കിയിട്ടുണ്ടെന്നും സയനോര പറയുന്നു. അതേസമയം ഒട്ടേറെ റിയാലിറ്റി ഷോകളില്‍ താനുള്‍പ്പടെയുള്ളവര്‍ ഇത്തരം തമാശകള്‍ കേട്ട് ചിരിച്ചിട്ടുണ്ടെന്നും നമ്മുടെ സമൂഹത്തിന്റെ പൊതുസ്വഭാവമാണ് അതെന്നും ഇത് ഒരുപാട് പേരെ ബാധിക്കുന്നതാണെന്നും സയനോര പറഞ്ഞു. വിവാഹത്തിന് പോയാല്‍ വധുവിന്റെ നിറത്തിനെക്കുറിച്ചാണ് ആളുകള്‍ ആദ്യം ചോദിക്കുന്നത്. തന്റെ നിറം എന്താകണമെന്ന് നമ്മള്‍ അല്ല തീരുമാനിക്കുന്നതെന്നും ആ നിറത്തിന്റെ പേരില്‍ ഒരാളെയും വിലയിരുത്തരുതെന്നും സയനോര കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാകണം. ആദ്യമാദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കരുതിയതെന്നും എന്നാല്‍ പിന്നീട് ജീവിതത്തില്‍ തന്റെ ഇത്തരം ചിന്തകള്‍ മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
