ജിന്നിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

0
1134

സൗബിൻ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ മോഷൻ പോസ്റ്റർ നടൻ
ദുൽഖർ സൽമാൻ റിലീസ് ചെയ്തു.
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിനൊപ്പം ശാന്തി ബാലചന്ദ്രനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
‘കലി’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയ രാജേഷ് ഗോപിനാഥ് ആണ് ജിന്നിന്റെയും തിരക്കഥ. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർവ്വഹിക്കുന്നു.

സുധീർ വി.കെ, മനു, അബ്ദുൾ ലത്തീഫ് വടുക്കൂട്ട് എന്നിവരാണ് സ്ട്രെയ്റ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നിവയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത മറ്റു മൂന്ന് സിനിമകൾ.