തൃഷയും ചിമ്പുവും വിവാഹിതരാകുന്നു

0
1156

തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇരുവരുടെയും വിവാഹവാർത്ത സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
വിവാഹ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതോടെ ജെസ്സിയും കാർത്തിക്കും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന് പലരും കമന്റെഴുതി. ഇരുവരുമഭിനയിച്ച ഹിറ്റ് ചിത്രമായ വിണ്ണൈതാണ്ടി വരാവായ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ജെസിയും കാർത്തിക്കും.
മുമ്പ് റാണ ദഗുബട്ടിയുമായി പ്രണയത്തിലായ തൃഷ പിന്നീട് നിർമ്മാതാവ് വരുൺ മണിയനുമായുള്ള വിവാഹ ബന്ധവും അവസാനിപ്പിച്ചിരുന്നു. ഇരുവരുമഭിനയിച്ച വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ഗൗതം മേനോൻ.